പെസന്റ് കോഫിൻ

അലക്സാണ്ടർ ഗിയേറിംസ്കി വരച്ച ഒരു എണ്ണച്ചായ ചിത്രമാണ്

അലക്സാണ്ടർ ഗിയേറിംസ്കി വരച്ച ഒരു എണ്ണച്ചായ ചിത്രമാണ് പെസന്റ് കോഫിൻ (പോളീഷ്: Trumna chłopska) [1]

Peasant Coffin
കലാകാരൻAleksander Gierymski
വർഷം1894
MediumOil-on-canvas
അളവുകൾ141 cm × 195 cm (55.5 in × 76.7 in)
സ്ഥാനംNational Museum, Warsaw

വീടിനടുത്ത് ഇരിക്കുന്ന ദുഃഖിതരായ ദമ്പതികളും ചെറിയ കുട്ടിയുടെ ഒരു ശവപ്പെട്ടിയും പെയിന്റിംഗിൽ കാണിക്കുന്നു.[2]

1893-ലും 1894-ലും ക്രാക്കോവിൽ താമസിച്ചിരുന്ന കാലത്ത്. ബ്രോനോവിസ് മാലേയിൽ താമസിച്ചിരുന്ന വോഡ്‌സിമിയേഴ്‌സ് ടെറ്റ്‌മജറെ ജിയേരിംസ്‌കി പതിവായി സന്ദർശിച്ചിരുന്നു. അക്കാലത്ത് അലക്സാണ്ടർ ഗിയേറിംസ്കി കർഷക ശവപ്പെട്ടിക്ക് വേണ്ടി ആദ്യ രേഖാചിത്രങ്ങൾ വരച്ചു. ഈ പെയിന്റിംഗ് ജിയറിംസ്‌കിയുടെ അവസാനത്തെ ചിത്രരചനയായിരുന്നു. പിന്നീട് അതിസൂക്ഷ്മവിവരങ്ങളടങ്ങിയ നഗര/പ്രകൃതിദൃശ്യങ്ങൾ( വേദുതകൾ) മാത്രമാണ് ജിയറിംസ്കി വരച്ചത്.

വാഴ്‌സയിലെ നാഷണൽ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് ഈ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.[2]

സ്ഥായിയായ മാനസികഭാവം

തിരുത്തുക

Andrzej Wajda എഴുതി:

ദുരന്തത്തെ ഇത്രയും ശക്തമായി അവതരിപ്പിക്കുന്ന മറ്റൊരു പോളിഷ് ചിത്രം എൻറെ അറിവിലില്ല. ഇത് നാടകമല്ല, കൃത്യമായി ദുരന്തം. ഈ പെയിന്റിംഗിൽ പുരാതന ദുരന്തത്തിന്റെ ഒരു ആത്മാവുണ്ട്. പൂർണ്ണ പകൽ വെളിച്ചത്തിൽ, അയൽവാസികളുടെ മുന്നിൽ, വീടിന് മുന്നിൽ, എല്ലായ്പ്പോഴും പരിസമാപ്‌തിയിലെത്തുന്ന ദുരന്തം.[3]

  1. "Trumna Chłopska". Europeana Collections (in പോളിഷ്). Retrieved 2018-11-13.
  2. 2.0 2.1 Audiodescription of the painting, National Museum, Warsaw
  3. "Andrzej Wajda". Archived from the original on 2021-10-16. Retrieved 2022-04-02.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെസന്റ്_കോഫിൻ&oldid=3913201" എന്ന താളിൽനിന്ന് ശേഖരിച്ചത്