ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വള്ളുവരുടെ(കടവന്മാരുടെ)ആരാധനാമൂർത്തിയായി കെട്ടിയാടിപ്പെടുന്ന ഒരു തെയ്യമാണ് പെരുമ്പുഴയച്ചൻ തെയ്യം.കണ്ണൂർ,കാസർകോട് ജില്ലകളിൽ പല ഇടങ്ങളിലും ഈ തെയ്യം കെട്ടിയാടിക്കപ്പെടുന്നു.

പുരാവൃത്തം തിരുത്തുക

വടുവ വംശത്തിലെ കങ്കാണ ദേവനും വാരിക്കാ ദേവിയും കുഞ്ഞുങ്ങളില്ലതെ വിഷ്ണുവിനെ ഭജിച്ചതു വഴി ഒരു വരം ലഭിച്ചു.വീര സന്താനം ജനിക്കുമെന്നും സ്വദേശം വീറ്റ് മലനാട്ടിൽ പോയി പരദേവതയായി തീരുമെന്നുമായിരുന്നു വരം.പിറന്ന പൊന്മകനെ അവർ വിദ്യകൾ പഠിപ്പിച്ചു.പിന്നീടവൻ അമ്മാവനായ വടുവ ചെട്ടിയെ പോയി കണ്ടു.കച്ചവടത്തിനു പോകുന്ന കൂട്ടുകാർക്കൊപ്പം പോകുവാൻ തന്നെയും അനുവദിക്കണമെന്ന് അപേക്ഷിച്ചു.മനസ്സില്ലാ മനസ്സോടെ അമ്മാവൻ സമ്മതിച്ചു.എരുതുകളെ നൽകുന്നു. ചങ്ങാതികളൊത്ത് എരുതുകൾക്ക് പുറത്ത് ചരക്കുകളുമായി പുരപ്പെട്ട അവർ പല നാടുകൾ ചുറ്റി തിരുനെല്ലിയിൽ എത്തി.ചരക്കുകൾ ഇറക്കി വെച്ച് വിശ്രമിച്ചു.പെരുമാൾക്ക് ചുങ്കം നൽകാത്തതിനാൽ പെരുമാൾ ദേഷ്യപ്പെട്ടു.എരുതുകളെല്ലാം കരിങ്കൽ കല്ലുകളായി മാറി. സംഘത്തിലെ ആറുപേരും ദിക്കും ദേശവുമറിയാതെ അകന്ന് മരണമടഞ്ഞു.വഴി(പെരിയ) പിഴച്ച അവൻ പെരുമ്പുഴയിൽ ഇറങ്ങി മരണമടഞ്ഞു. .അങ്ങനെ ഒരു ദേവതയായി മാറി പെരുമ്പുഴയച്ചനായി മാറി. പിന്നീട് പെരുമ്പുഴയമ്മമാരോടോപ്പം പല ഇടത്തും വീരയാത്ര ചെയ്തു[1].

അവലംബം തിരുത്തുക

  1. തെയ്യം- എം.വി വിഷ്ണു നമ്പൂതിരി
"https://ml.wikipedia.org/w/index.php?title=പെരുമ്പുഴയച്ചൻ_തെയ്യം&oldid=1763984" എന്ന താളിൽനിന്ന് ശേഖരിച്ചത്