കുണ്ടറ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ ചിറ്റുമല ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുണ്ടറ. കൊല്ലം പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ കിഴക്കാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വ്യവസായിക സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള കുണ്ടറ കേരളത്തിലെ സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തുകളിലൊന്നാണ് . റോഡ്, തീവണ്ടി, ജലം എന്നീ മാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗത സൌകര്യവും വിദ്യുച്ഛക്തിയുടെ ലഭ്യതയും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നാട്ടുകാരുടെ സഹകരണവും തൊഴിൽ ചെയ്യാനുള്ള താല്പര്യവും കുണ്ടറയെ ഒരു വ്യാവസായിക കേന്ദ്രമാക്കി ഉയർത്തി.

അതിരുകൾതിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ പവിത്രേശ്വരം, എഴുകോൺ, കോട്ടംകര, പെരിനാട്, പേരയം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾതിരുത്തുക

 1. മുളവന
 2. കരിപ്പുറം
 3. മുക്കൂട്
 4. പാലനിരപ്പ്
 5. പുലിപ്ര
 6. തണ്ണിക്കോട്
 7. കാക്കോലിൽ
 8. തെറ്റിക്കുന്ന്
 9. റോഡ്കടവ്
 10. കാഞ്ഞിരകോട്
 11. എം.ജി.ഡി.എച്ച്.എസ് വാർഡ്
 12. കട്ടശ്ശേരി
 13. നെല്ലിവിള

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് കുണ്ടറ
വിസ്തീര്ണ്ണം 11.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17664
പുരുഷന്മാർ 8656
സ്ത്രീകൾ 8988
ജനസാന്ദ്രത 1594
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 92.36%

അവലംബംതിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kundarapanchayat Archived 2016-11-07 at the Wayback Machine.
Census data 2001