പെരിസാദ് സൊറാബിയൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് പെരിസാദ് സൊറാബിയൻ (ജനനം: ഒക്ടോബർ 23 1973).

പെരിസാദ് സൊറാബിയൻ
പെരിസാദ് സൊറാബിയൻ
ജനനം
പെരിസാദ് സൊറാബിയൻ
ജീവിതപങ്കാളി(കൾ)ബൊമൻ റുസ്തം ഇറാനി

ജീവചരിത്രം

തിരുത്തുക

പെരിസാദ് സൊറാബിയൻ തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ന്യൂ യോർക്കിലാണ്. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തന്റെ പഠനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്ന പെരിസാദ് തന്റെ പിതാവിനെ വ്യവസായത്തിൽ സഹായിച്ചു.

അഭിനയ ജീവിതം

തിരുത്തുക

ആദ്യ കാലങ്ങളിൽ ചില മോഡലിംഗിനു ശേഷം ക്ലിയറസിൽ എന്ന കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു. പിന്നീടും ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. 1997 ൽ ലക്കി അലി സംഗീത സംവിധാനം ചെയ്ത ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു.

ആദ്യ ബോളിവുഡ് ചിത്രം 2001 ൽ നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത ബോളിവുഡ് കാളിംഗ് എന്ന ചിത്രമാണ്. 2003 ലെ ജോഗ്ഗേഴ്സ് പാർക്ക് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

സ്വകാര്യ ജീവിതം

തിരുത്തുക

പെരിസാദ് വിവാഹം ചെയ്തിരിക്കുന്നത് ബിസ്സിനസ്സുകാരനായ ബൊമൻ ഇറാനിയെയാണ്. പെരിസാദ് സ്വന്തമായി ഒരു റെസ്റ്റോറന്റ് മുംബൈയിൽ നടത്തുന്നുണ്ട്.

  • New auraizons - Perizaad Zorabian (Interview), Bombay: bollywood4you.com, 2003

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെരിസാദ്_സൊറാബിയൻ&oldid=3607147" എന്ന താളിൽനിന്ന് ശേഖരിച്ചത്