പെരിറ്റോ മൊറേനോ ദേശീയോദ്യാനം
പെരിറ്റോ മൊറേനോ ദേശീയോദ്യാനം ((Spanish: Parque Nacional Perito Moreno) അർജന്റീനയിലെ ഒരു ദേശീയോദ്യാനമാണ്. ചിലി അതിർത്തിയിലുള്ള സാന്താക്രൂസ് പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരത്തിൽ, മലകളും താഴ്വരകളും നിറഞ്ഞ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 126,830 ഹെക്ടറാണ്.
പെരിറ്റോ മൊറേനോ ദേശീയോദ്യാനം | |
---|---|
പെരിറ്റോ മൊറേനോ ദേശീയോദ്യാനം | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Santa Cruz Province, Argentina |
Coordinates | 47°48′41″S 72°15′02″W / 47.8113888889°S 72.2505555556°W |
Area | 126.830 hectares |
Established | 1937 |
ചരിത്രം
തിരുത്തുക1937 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം അർജന്റീനയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനങ്ങളിലൊന്നാണ്. ഇതിൻറെ പേര് പര്യവേക്ഷകനായിരുന്ന ഫ്രാൻസിസ്കോ മോറെനോയുടെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്.