പെരിങ്ങോളം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(January 2014) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പെരിങ്ങൊളം(Peringolam). കോഴിക്കോട് - മൈസൂർ നാഷണൽ ഹൈവേ 766ൽ നിന്നും 2 കി.മീറ്റർ അകലത്തിലും കോഴിക്കോട് നഗരത്തിൽ നിന്നും 15 കിലോമീറ്റർ അകലത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണിത്.[1] ആദ്യകാലത്ത് പാറോൽ എന്നായിരുന്നു ഇവിടെ അറിയപ്പെട്ടിരുന്നത്. പണ്ടു കാലത്ത് ഉണ്ടായിരുന്ന ഒരു 'വലിയ കുളം' കാരണമാണ് ഈ നാടിന് പെരിങ്ങൊളം എന്ന പേരു വന്നത് എന്നു കരുതപ്പെടുന്നു.
പെരിങ്ങൊളം Peringolam പാറോൽ | |
---|---|
വില്ലേജ് | |
പെരിങ്ങൊളം ടൗൺ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
• Official | മലയാളം, |
സമയമേഖല | UTC+5:30 (IST) |
ടെലിഫോൺ കോഡ് | 0495 |
അടുത്ത പട്ടണം | കുന്ദമംഗലം |
ലോക്സഭ constituency | കോഴിക്കോട് |
ഗ്രാമ പഞ്ചായത്ത് | പെരുവയൽ |
നിയോജക മണ്ഡലം | കുന്ദമംഗലം |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങൊളം
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്കൂൾ. പെരിങ്ങൊളം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചക്കോടിയിൽ രാവുണ്ണി നായർ 1923-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.[2]
സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ
തിരുത്തുക- ജ്ഞാനപ്രദായിനി ലൈബ്രറി & റീഡിംഗ് റൂം
- മർഹമ വിദ്യാഭ്യാസ സഹായ പദ്ധതി
പെരിങ്ങൊളം നാടിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് എസ്.ഐ.ഒ (സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ) പെരിങ്ങൊളം യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ രൂപം നൽകിയ ഒരു സംരംഭമാണ് മർഹമ.[3]
പെരിങ്ങൊളം പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമർഥരായ വിദ്യാർത്ഥികളെ മർഹമ സഹായിക്കുന്നു[അവലംബം ആവശ്യമാണ്]
ക്ലബുകൾ/ സാംസ്കാരിക വേദികൾ
തിരുത്തുകഫെസ്റ്റുകൾ
തിരുത്തുക- പെരിങ്ങൊളം ഫെസ്റ്റ് 2018
- പീപ്പിൾസ് ഫെസ്റ്റ്
- പഞ്ചായത്ത് മേളകൾ