മഷിത്തണ്ട് ഉൾപ്പെടുന്ന ഒരു വലിയ സസ്യ കുലമാണ് പെപ്പറോമിയ(Peperomia). ഈ സസ്യജനുസ്സിലേതായി ഏതാണ്ട് 1500ഓളം സ്പീഷിസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ അംഗങ്ങളും തെക്കേഅമേരിക്കയിൽ നിന്നാണ്. അവയിലധികവും ചെറിയ ഓഷധികളും അധിസസ്യങ്ങളുമാണ്. മാംസളമായ തണ്ടുകളും ഇലകളും പെപ്പറോമിയയുടെ പ്രത്യേകതയാണ്. ഇലകൾക്ക് അത്യാകർഷകമായ നിറവും രൂപവും ഉണ്ടാവും. എല്ലാ ഇനങ്ങളിലും ഇലപ്പരപ്പിനു മുകളിലായി കനംകുറഞ്ഞ് നീണ്ട തിരി പോലുള്ള ഒരു പൂങ്കുല വളർന്നു നിൽക്കുന്നത് കാണാം.

പെപ്പറോമിയ
കോസ്റ്റ റീക്കയിൽ പൂവിട്ട് നിൽക്കുന്ന പെപ്പറോമിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Peperomia


"https://ml.wikipedia.org/w/index.php?title=പെപ്പറോമിയ&oldid=2939973" എന്ന താളിൽനിന്ന് ശേഖരിച്ചത്