പൂവൻപഴം

വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ചെറുകഥ

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 1948ൽ  പ്രസിദ്ധീകരിച്ച  ചെറുകഥാസമാഹാരമാണ്  'വിഡ്ഢികളുടെ സ്വർഗം '. ആറു ചെറുകഥകൾ  അടങ്ങിയ സമാഹാരത്തിലെ ഒരു കഥയാണ് 'പൂവൻപഴം '. മൂന്ന് ഭാഗങ്ങളിലായാണ് കഥ അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളും, രണ്ടാമത്തേതിൽ വിവാഹശേഷമുള്ള സംഭവങ്ങളും, മൂന്നാമത്തെ ഭാഗത്തു തങ്ങളുടെ വാർദ്ധക്യ കാലവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

കഥാസാരം

തിരുത്തുക

ദാമ്പത്യ ജീവിതത്തിലേ  വ്യത്യസ്ത തലങ്ങളെയാണ് കഥ അർത്ഥവത്താക്കുന്നത്. അബ്ദുൽ ഖാദർ , ജമീലാബീവി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ. താൻ ജോലിചെയ്യുന്ന ബീഡി കമ്പനിയിലെ ഉടമസ്ഥന്റെ മകളായ ജമീലയെ വിവാഹം കഴിക്കുകയും സ്നേഹസാഫല്യം നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിൽ ജമീലാബീവി ആദ്യമായി തന്റെ ഭർത്താവിനോട് പൂവൻപഴം ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ അബ്ദുൽഖാദർ പൂവൻപഴം അന്വേഷിച്ചപ്പോൾ അത് കിട്ടാതെ വരികയും അതിനു പകരം നാരങ്ങ വാങ്ങി നൽകുകയും ചെയ്യുന്നു. പൂവൻ പഴത്തിനു പകരം നാരങ്ങ വാങ്ങി നൽകിയതിന്റെ പേരിൽ അവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് കഥ.

"https://ml.wikipedia.org/w/index.php?title=പൂവൻപഴം&oldid=3944945" എന്ന താളിൽനിന്ന് ശേഖരിച്ചത്