പൂവറ്റൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
പൂവറ്റൂർ

പൂവറ്റൂർ
9°03′20″N 76°45′05″E / 9.05549°N 76.75126°E / 9.05549; 76.75126
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691507
+0474-261----
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭഗവതി ക്ഷേത്രം, ആനപ്പാറ

കേരളത്തിലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമാണ് പൂവറ്റൂർ (ഇംഗ്ലീഷ്:Poovattoor).

ഐതിഹ്യം

തിരുത്തുക

പൂവറ്റൂർ ദേവി പട്ടാഴി ദേവിയുടെ ഇളയ സഹോദരി ആണെന്നാണ് ഐതിഹ്യം. ഒരിക്കൽ പൂവറ്റൂർ ദേവി തനിക്ക് സ്വന്തമായി ഒരു സ്ഥലം വേണമെന്ന് പട്ടാഴി ദേവിയോട് ആവിശ്യപ്പെടുകയും അപ്പോൾ പട്ടാഴി ദേവി ഒരു കൈ നിറയെ പൂവ് നൽകിയതിനു ശേഷം പൂവ് തീരുന്ന സ്ഥലം എടുത്തുകൊള്ളാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ അവസാന പൂവ് വീണ സ്ഥലമാണ് പൂവറ്റൂർ. 'പൂവ്, അറ്റൂർ' എന്നീ വാക്കുകളിൽ നിന്നാണ് പൂവറ്റൂർ വന്നത്.

ഭൂമിശാസ്ത്രം

തിരുത്തുക

പൂവറ്റൂരിനെ പ്രധാനമായും 3 കരകളായി തിരിച്ചിട്ടുണ്ട്. അവ പൂവറ്റൂർ, പൂവറ്റൂർ കിഴക്ക്, പൂവറ്റൂർ പടിഞ്ഞാറ് എന്നിവയാണ്.

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക

പൂവറ്റൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയം പുരാതനമായ ഭദ്രകാളി ക്ഷേത്രമാണ്. കുംഭമാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന ഇവിടുത്തെ ഉത്സവം പൂവറ്റൂർ ഉൾകൊള്ളുന്ന കുളക്കട പഞ്ചായത്തിലെ തന്നെ മുഖ്യ ഉത്സവങ്ങളിൽ ഒന്ന് ആണ് ഇതിനോട് അനുബന്ധിച്ചു ഉത്സവത്തിന്റെ തലേ ദിവസം പുലർച്ചെ നടക്കുന്ന പൊങ്കാലയും പ്രശസ്തമാണ് ഇതു കൂടാതെ പൂവറ്റൂർ കിഴക്ക് മഹാവിഷ്ണുക്ഷേത്രം, പൂർണ്ണമായും കല്ലിൽ നിർമ്മിച്ച പൂവറ്റൂർ പടിഞ്ഞാട് ശ്രീമഹാദേവർ ക്ഷേത്രം ( വിളറീത്തല മഹാദേവ ക്ഷേത്രം, കല്ലമ്പലം), ആലുംകുന്നിൽ മഹാദേവക്ഷേത്രം എന്നിവയാണ് മറ്റു പ്രധാന ക്ഷേത്രങ്ങൾ.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂവറ്റൂർ&oldid=3496451" എന്ന താളിൽനിന്ന് ശേഖരിച്ചത്