ഒരു ഇന്ത്യൻ ശാസ്ത്രജ്ഞയും ഗവേഷകയുമാണ് പൂനം സലോത്ര. ഐസി‌എം‌ആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാത്തോളജിയിൽ (എൻ‌ഐ‌പി) കൺസൾട്ടന്റാണ് അവർ. വിസെറൽ ലീഷ്മാനിയാസിസ് (വിഎൽ), ആന്ത്രാക്സ്, ക്ഷയം, കോളറ തുടങ്ങിയ പകർച്ചവ്യാധികളെ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം. പരിശോധനാടെസ്റ്റുകളുടെയും അറ്റെന്വേറ്റഡ് വാക്സിനുകളുടെയും വികസനം, ലെഷ്മാനിയാസിസിന്റെ ചില വകഭേദങ്ങൾ ബാധിച്ച രോഗികളിലെ ഔഷധങ്ങൾക്കെതിരെയുള്ള പ്രതിരോധം, രോഗപ്രതിരോധ പ്രതികരണങ്ങൾ എന്നിയാണ് അവരുടെ ഗവേഷണമേഖലയിൽ ഉൾക്കൊള്ളുന്നത്. [1]

വിദ്യാഭ്യാസം

തിരുത്തുക

ദില്ലി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ പൂനം സലോത്ര അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ റോച്ചെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലർ ബയോളജിയിൽ നിന്ന് പോസ്റ്റ്ഡോക്ടറൽ പഠനം പൂർത്തിയാക്കി.

പരാസിറ്റോളജി, വിസെറൽ ലീഷ്മാനിയാസിസ് (വിഎൽ), ആന്ത്രാക്സ്, ക്ഷയം, കോളറ തുടങ്ങിയ പകർച്ചവ്യാധികളെ കേന്ദ്രീകരിച്ചാണ് ഡോ. സലോത്രയുടെ ഗവേഷണം.

അവരുടെ ഗവേഷണം പ്രത്യേകിച്ചും പരിശോധനാടെസ്റ്റുകളുടെയും അറ്റന്വേറ്റഡ് വാക്സിനുകളുടെയും വികസനം, ലെഷ്മാനിയാസിസ് ബാധിച്ച രോഗികളിൽ ഔഷധങ്ങൾക്കെതിരെയുള്ള പ്രതിരോധം രോഗപ്രതിരോധ പ്രതികരണങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം എന്നിവയിലാണ്. ഓരോ വർഷവും 20,000 - 50,000 വരെ ആളുകളെ കൊല്ലുന്ന ഈ രോഗം ചിലതരം മണലീച്ചകളുടെ കടിയാലണ് പടരുന്നത് . [2] രോഗം നിലനിൽക്കുന്ന മൂന്ന് പ്രധാന മാർഗ്ഗങ്ങളിൽ രണ്ടെണ്ണത്തിലാണ് ഡോ. സലോത്രയുടെ ശ്രദ്ധ. വിസെറൽ ലീഷ്മാനിയാസിസ് (വിഎൽ), കട്ടാനിയസ് ലീഷ്മാനിയാസിസ് എന്നിവയാണവ. [3]

 

  1. "POONAM SALOTRA, SCIENTIST G & DIRECTOR INCHARGE". Archived from the original on 2017-10-30. Retrieved 2021-05-28.
  2. "Leishmaniasis". World Health Organization (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-03-04.
  3. "Biodata Poonam Salotra" (PDF).
"https://ml.wikipedia.org/w/index.php?title=പൂനം_സലോത്ര&oldid=4100190" എന്ന താളിൽനിന്ന് ശേഖരിച്ചത്