പൊങ്ങല്ല്യം
ചെടിയുടെ ഇനം
(പൂത്തിലഞ്ഞി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു നിത്യഹരിത ഔഷധസസ്യമാണ് പൊങ്ങല്യം. പൊങ്ങലം, എരിഞ്ഞി എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Drypetes roxburghii എന്നാണ്. ഗർഭരക്ഷയ്ക്ക് ഉപയോഗിക്കുന്നതിനാൽ പുത്രൻജീവ എന്നും അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണിത്. ഇന്ത്യയിലുടനീളം കാണപ്പെടുന്ന പൊങ്ങല്ല്യം സംസ്കൃതത്തിൽ പുത്രഞ്ജീവ, ഗർഭകര, കുമാരജീവ എന്നു വിളിക്കപ്പെടുന്നു. ഇംഗ്ലീഷിൽ ലക്കി ബീൻ ട്രീ (Lucky Bean Tree) എന്നും പൊങ്ങല്ല്യം അറിയപ്പെടുന്നു. പൂത്തിലഞ്ഞി, പൊൻകലം, പുത്രഞ്ജീവി എന്നെല്ലാം പേരുകളുണ്ട്[1].
പൊങ്ങല്ല്യം | |
---|---|
പൊങ്ങല്ല്യത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | Putranjiva
|
Species: | P. roxburghii
|
Binomial name | |
Putranjiva roxburghii Wall.
| |
Synonyms | |
|
ഘടന
തിരുത്തുക12 മീറ്റർ ഉയരത്തിൽ വളരുന്ന നിത്യഹരിത മരമാണ്. ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ മരങ്ങളിലാണ് ഉണ്ടാവുന്നത്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : മധുരം
- ഗുണം : ഗുരു
- വീര്യം : ശീതം
- വിപാകം : മധുരം
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകഇല, വിത്ത്
ഔഷധ ഗുണം
തിരുത്തുകഗർഭത്തെ നിലനിർത്താനും രക്ഷിക്കാനും നല്ലതാണ്. ശുക്ലവർദ്ധകമാണ്.
അവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഇന്ത്യയിലെ പൂക്കൾ [1]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.biotik.org/india/species/d/dryproxb/dryproxb_en.html Archived 2010-07-25 at the Wayback Machine.
- http://www.mpbd.info/plants/drypetes-roxburghii.php Archived 2013-03-08 at the Wayback Machine.
Putranjiva roxburghii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.