പൂജപ്പുര സരസ്വതി ദേവീക്ഷേത്രം
കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പൂജപ്പുരയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് പൂജപ്പുര സരസ്വതി ദേവീക്ഷേത്രം. തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്[1]. മുൻപ് നവരാത്രിപൂജാകാലത്ത് മാത്രമായിരുന്നു ഇവിടെ ആരാധന ചെയ്തിരുന്നത്. 2010 ൽ ക്ഷേത്രം ഗോപുരത്തോടു കൂടി പുനർനിർമ്മിച്ചു[2]
ക്ഷേത്രസമീപത്തുള്ള സരസ്വതി മണ്ഡപം 28 കരിങ്കൽത്തൂണുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.ഇതിന്റെ കരിങ്കൽത്തൂണുകളിൽ ഇതിഹാസകഥാപാത്രങ്ങളെ കൊത്തിവെച്ചിട്ടുണ്ട്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്താണ് ഈ സരസ്വതി മണ്ഡപം സ്ഥാപിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. നവരാത്രി കാലത്ത് കന്യാകുമാരി ജില്ലയിലെ തക്കലയിലെ കുമാര കോവിലിൽ നിന്ന് വെള്ളിക്കുതിരയുടേയും മുരുകന്റേയും പ്രതിഷ്ഠ കാവടിയുമായി കൊണ്ടുവന്ന് സരസ്വതി മണ്ഡപത്തിൽ ഇരുത്തി പൂജചെയ്യുന്ന ചടങ്ങ് ഇപ്പോഴുമുണ്ട്. പൂജാശേഷം പത്മനാഭസ്വാമി ക്ഷേത്രത്തിൽക്കൂടി സന്ദർശിച്ചാണ് ഇവർ തിരികെപ്പോവുക. രാജഭരണകാലത്ത്, രാജാവ് സരസ്വതിമണ്ഡപത്തിലെത്തി 7 വെള്ളിപ്പണം നൽകുമായിരുന്നുവത്രേ. ഇപ്പോൾ, തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലാണ് സരസ്വതീമണ്ഡപം. ക്ഷേത്രമിപ്പോൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.
അവലംബം
തിരുത്തുക- ↑ [1][പ്രവർത്തിക്കാത്ത കണ്ണി]|പൂജപ്പുര സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം.
- ↑ [2] Archived 2019-12-04 at the Wayback Machine.|poojappurasaraswathydevi.org/.