മലർക്കായ് മരം
ചെടിയുടെ ഇനം
(പൂച്ചക്കുട്ടിക്കായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറിയ ഇലകളും കായ്കളുമായി കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മലർക്കായ്മരം, (ശാസ്ത്രനാമം: syzygium zeylanicum) പൂച്ചപ്പഴം, കാട്ടുവഴന എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു. പൂച്ചരോമം പോലെയുള്ള പൂക്കളുള്ളതിനാലാണ് പൂച്ചപ്പഴം എന്ന് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്.
മലർക്കായ് മരം സിസിജിയം സെയ്‌ലാനിക്കം | |
---|---|
പൂച്ചക്കുട്ടിക്കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | സിസിജിയം |
Species: | S zeylanicum
|
Binomial name | |
Syzygium zeylanicum (L.) DC.
| |
Synonyms | |
|
വിവരണം
തിരുത്തുകഈ സസ്യം ചെറു ശാഖകളോടെ അഞ്ചുമീറ്റർ വരെ ഉയരത്തിൽ പടർന്നു വളരുന്നു. മരത്തിന്റെ ശാഖാഗ്രങ്ങളിൽ ചെറുകായ്കൾ കുലകളായി വിരിയുന്നു. ഇവയിലെ കായ്കൾ വേനൽക്കാലത്ത് പ്രത്യേകിച്ച് മേയ് മാസത്തിലാണ് പഴുക്കുന്നത്. ഭക്ഷ്യയോഗ്യമായ പഴങ്ങൾക്ക് ചെറു മധുരമുണ്ട്. അലങ്കാരസസ്യമായി വളർത്താവുന്ന ഇനമാണ് ഇവ.
ഇവയുടെ വളർച്ചയ്ക്ക് നല്ല വെയിലും ധാരാളം ജലവും ആവശ്യമാണ്. കേരളത്തിൽ ഇവ സാധാരണയായി ഉപവനങ്ങളിലും സർപ്പക്കാവുകളിലുമാണ് കാണപ്പെട്ടിരുന്നത്. ആവാസവ്യവസ്ഥയുടെ നാശം ഇവയ്ക്ക് വംശനാശ ഭീഷണി ഉയർത്തുന്നു[1]
അവലംബം
തിരുത്തുക- ↑ മാതൃഭൂമി കാർഷികം പടിയിറങ്ങുന്ന നാടൻ പഴങ്ങൾ, രാജേഷ് കാരപ്പാള്ളിൽ Archived 2012-03-06 at the Wayback Machine.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ Archived 2013-11-09 at the Wayback Machine.
- http://vidyaa.blogspot.in/2006/10/blog-post.html