ലോകപുസ്തക-പകർപ്പവകാശദിനം
(പുസ്തക ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.
ലോക പുസ്തക - പകർപ്പവകാശ ദിനം | |
---|---|
ആചരിക്കുന്നത് | ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങളും |
തിയ്യതി | 23 ഏപ്രിൽ |
സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനമായതിനായ 1923 ഏപ്രിൽ 23-നു് സ്പെയിലെ അദ്ദേഹത്തിന്റെ ആരാധകർ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡേ സർവെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23-നു് ലോക പുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- World Book and Copyright Day at UN 23 April
- World Book and Copyright Day at UNESCO 23 April
- Message of Ms. Irina Bokova, Director-General of UNESCO on the occasion of World Book and Copyright Day - 23 April 2011 (PDF)
- About World Book Day in the UK and Ireland
- Spread the Word website Archived 2008-03-09 at the Wayback Machine.