പുഴക്കര ഇല്ലം
പുഴക്കര ഇല്ലം
തിരുത്തുകസാമൂതിരി വാണീടും കോഴിക്കോട് രാജ്യത്തെ ചാലിയത്ത് ബ്രാഹ്മണ ജന്മി തമ്പുരാക്കന്മാരുടെ കോവിലകമായിരുന്നു പുഴക്കര ഇല്ലം / പൊഴക്കരെ ഇല്ലം. മലയാള രാജാവ് ചേരമാൻ പെരുമാൾളിന്റെ മന്ത്രിമാരിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന കൃഷ്മുൻജാദ് തിരുമുൽപ്പാടായ ഈ കോവിലകം അറേബ്യായായിൽ നിന്നും ചാലിയത്തെത്തിയ ഇസ്‌ലാമിക പണ്ഡിതൻ മാലിക്ക് ദീനാർറിലൂടെ ഇസ്‌ലാമിലേക്ക് മാർക്കം കൂടിയ ബ്രാഹ്മണ ഇല്ലങ്ങളിൽ പ്രധാനികളായാണ് കണക്കാക്കപ്പെടുന്നത്.[1] മാലിക്ക് ദീനാറിനോടൊപ്പം വന്ന പെരുമാളിന്റെ മരുമകനും, പുഴക്കരക്കാരുടെ ബന്ധുവും ആയിരുന്ന കോഹിനൂർ രാജകുമാരൻ എന്ന സൈഫുദ്ദീൻ മുഹമ്മദലി, കൃഷ്മുൻജാദ് എന്ന ഹുസൈൻഖാജ എന്നിവരുടെ ശ്രമ ഫലമായാണ് ഇവരുടെ മതം മാറ്റമെന്ന് വിശ്വസിക്കപ്പെടുന്നു. [2]
പുഴക്കരക്കാർ ദാനം നൽകിയ സ്ഥലത്താണ് ഇന്ത്യയിലെ രണ്ടാമത്തെ പള്ളിയും , മലബാറിലെ ആദ്യ മുസ്ലിം പള്ളിയുമായ പുഴക്കര പള്ളി സ്ഥിതി ചെയ്യുന്നത്.[3] മാലിക് ഇബ്നു ഹബീബാണ് ഈ പള്ളി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. മാലിക് ദീനാറും ശിഷ്യരും ഈ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നു.[4] പുഴക്കര കോവിലക കുടുംബാംഗങ്ങളിൽ ബഹുഭൂരിഭാഗവും പിന്നീട് മാലിക് ഹബീബിനോടൊപ്പം ദക്ഷിണ കാനറ ഭാഗത്തേക്ക് യാത്രപോയി എന്ന് കരുതപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ പരപ്പിൽ മുഹമ്മദ് കോയ,കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം
- ↑ മുസ്‌ലിംകളും കേരള സംസ്‌കാരവും; പുറം 52; പി.കെ. മുഹമ്മദു കുഞ്ഞി
- ↑ ബഹദൂർ സി ഗോപാലൻ നായർ, മലയാളത്തിലെ മാപ്പിളമാർ, 1917
- ↑ "|തദ്ദേശ സ്വയംഭരണ വകുപ്പ് വെബ്‌സൈറ്റ്-ശേഖരിച്ചത് 2015 സപ്തം 13". Archived from the original on 2016-03-04. Retrieved 2017-12-08.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)