കേരള ഗ്രാമങ്ങളിലെ തെളിനീർചാലുകൾക്കരികിലും, കൈത്തോടുകൾക്കു സമീപവും കാണപ്പെട്ടിരുന്ന തുമ്പിയാണ് പുള്ളി മരതകത്തുമ്പി (Black Tipped Forest Glory) (ശാസ്ത്രീയനാമം: Vestalis apicalis). എന്നാൽ ഗ്രാമങ്ങളിൽ തെളിനീർചാലുകളും മറ്റും മലിനീകരിക്കപ്പെട്ടതോടെ അവ ഏതാണ്ട് അപ്രത്യക്ഷമായമട്ടിലാണ്. എങ്കിലും ഇവയെ മഴക്കാലത്തും, നനവുള്ള പ്രദേശങ്ങളിലും കാണാം.

Vestalis apicalis
Vestalis apicalis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
V. apicalis
Binomial name
Vestalis apicalis
Rambur, 1842

ആൺതുമ്പിയ്ക്ക് മുഖഭാഗം ഇളം പച്ചയും കണ്ണുകൾ മുകൾ ഭാഗം കറുപ്പും അടിഭാഗം കിളിപ്പച്ചനിറവുമാണ്. ശരീരഭാഗം ലോഹവർണ്ണത്തിൽ തിളങ്ങുന്ന മരതകപ്പച്ച നിറത്തിലാണ്. കാലുകൾക്ക് ഇളം കറുപ്പും തേൻ വർണ്ണവുമാണ്. ചിറകുകളുടെ അറ്റത്ത് കറുത്തപുള്ളിയുമുണ്ട്. പെൺത്തുമ്പിയ്ക്ക് അധികം വർണ്ണശോഭയില്ല.[2]

  1. [IUCN Red List of Threatened Species http://www.iucnredlist.org/details/163741/0]
  2. മാതൃഭൂമി ലക്കം 40- 2013.പേജ് 94
"https://ml.wikipedia.org/w/index.php?title=പുള്ളി_മരതകത്തുമ്പി&oldid=1986300" എന്ന താളിൽനിന്ന് ശേഖരിച്ചത്