ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരത്തിലെ ജലാശയങ്ങളിൽ കണ്ടുവരുന്ന ആകർഷകമായ രൂപമുള്ള ഒരു മത്സ്യമാണ് പുള്ളിച്ചീലൻ (Dadio). (ശാസ്ത്രീയനാമം: Laubuca dadiburjori). കേരളത്തിൽ ചാലക്കുടിപ്പുഴയിലും കുമരകത്തുമാണ് ഈ മത്സ്യം സ്വാഭാവികാവസ്ഥയിൽ കണ്ടുവരുന്നത്. എ.ജി.കെ മേനോൻ എന്ന മത്സ്യശാസ്ത്രജ്ഞൻ, 1952ൽ കൊച്ചിയിൽ നിന്ന് ഈ മത്സ്യത്തെ കണ്ടെത്തിയപ്പോഴാണ് ശാസ്ത്രനാമം നൽകിയത് (Menon, 1952). നീണ്ട ശരീരവും ഉരുണ്ട മുൻഭാഗവുമാണ് ശരീരത്തിന്. ചെതുമ്പലുകൾ തീരെ ചെറുതും പാർശ്വരേഖകൾ ഇല്ലാത്ത പ്രകൃതവുമാണ്. വലിപ്പമുള്ള കണ്ണുകളോടുകൂടിയ മത്സ്യമാണ് പുള്ളിച്ചീലൻ. ശരീരം സുതാര്യമാണ്. ശരാശരി വലിപ്പം 3 സെന്റിമീറ്ററാണ്.

പുള്ളിച്ചീലൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. dadiburjori
Binomial name
Laubuca dadiburjori
Menon, 1952
Synonyms

Chela dadiburjori (Menon, 1952)
Chela dadidurjori (Menon, 1952)
Chela dadyburjori (Menon, 1952)
Chela dadydurjori (Menon, 1952)
Laubuca dadidurjori Menon, 1952
Laubuca dadyburjori Menon, 1952
‡ - lapsus

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുള്ളിച്ചീലൻ&oldid=2284266" എന്ന താളിൽനിന്ന് ശേഖരിച്ചത്