ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനും പൂവാറിനും ഇടയിലുള്ള ഒരു ഗ്രാമമാണ് പുല്ലുവിള . ഇത് വിഴിഞ്ഞം തുറമുഖത്തിനടുത്തുനിന്ന് 7 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്നു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് പുല്ലുവിള. കരുംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

പ്രവേശനം തിരുത്തുക

തിരുവനന്തപുരത്ത് നിന്നും 27 കി.മീ, നെയ്യാറ്റിൻകരയിൽ നിന്ന് 10 കി.മീ. അകലെയായി സ്ഥിതിചെയ്യുന്നു.

പോസ്റ്റ് ഓഫീസ് തിരുത്തുക

പുല്ലുവിളയിൽ ഒരു പോസ്റ്റ് ഓഫീസ് ഉണ്ട്, പിൻ കോഡ് 695526 ആണ്.

പ്രമുഖ വ്യക്തികൾ തിരുത്തുക

ഇന്ത്യൻ ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുല്ലുവിള&oldid=3723174" എന്ന താളിൽനിന്ന് ശേഖരിച്ചത്