കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് പുലയനാർകോട്ട.ആക്കുളം കായലിന്റെ തീരത്തുള്ള ഈ പ്രദേശം പുലയരുടെ പരമ്പരയിൽപ്പെട്ട ഒരു പുലയമേധാവിയുടെ ഭരണ കേന്ദ്രമായിരുന്നുവെന്നും പുലയരുടെ കോട്ടയാണ് പുലയനാർകോട്ടയായത് എന്നും പറയപ്പെടുന്നു[1]. Rev സാമുവൽ മീറ്റിയർ തൻ്റെ 'നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ ' എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ,പുലയനാർക്കോട്ട പുലയരുടെ ആധിപര്യമുണ്ടായിരുന്ന നാടാണെന്നും നാട്ടുകൂട്ടം അതിന് വേണ്ടി ഒരു തലപ്പുലയൻ ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നുവെന്നുമാണ്.[2]

കോട്ടമുക്ക്
പുലനായനാർകോട്ട ജംഗ്ഷൻലെ ഒരു ഇലക്ഷൻ സായാഹ്നം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഡയബറ്റീസും നെഞ്ചുരോഗാശുപത്രിയും പ്രവർത്തിക്കുന്നത് പുലയനാർകോട്ടയിലാണ്.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട വൃദ്ധ ദമ്പതിമാർക്ക് ഒരുമിച്ച് താമസിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുലയനാർകോട്ട സർക്കാർ കെയർ ഹോം[3] ഇവിടെ പ്രവർത്തിക്കുന്നു.

8°31′13.64″N 76°55′0.29″E / 8.5204556°N 76.9167472°E / 8.5204556; 76.9167472

  1. "കഥകളൊഴിയാതെ പുലയനാർകോട്ട". Archived from the original on 2019-12-21. Retrieved 2018-12-30.
  2. നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ Rev. സാമുവൽ മിറ്റിയർ
  3. "Care Home,Pulayanarkotta, Thiruvananthapuram". Retrieved 2018-12-30.
"https://ml.wikipedia.org/w/index.php?title=പുലയനാർകോട്ട&oldid=3941031" എന്ന താളിൽനിന്ന് ശേഖരിച്ചത്