പുലകേശി I
പുലകേശി എന്ന പേര് പുലികേശി എന്നും ചില പുസ്തകങ്ങളിൽ പരാമർശിച്ചു കാണാം.
Chalukya dynasty ಚಾಲುಕ್ಯ ರಾಜವಂಶ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
543–753 | |||||||||||
![]() Extent of Badami Chalukya Empire, 636 CE, 740 CE | |||||||||||
Status | Empire (Subordinate to Kadamba Dynasty until 543) | ||||||||||
Capital | Badami | ||||||||||
Common languages | Kannada Sanskrit | ||||||||||
Religion | Hinduism Jainism | ||||||||||
Government | Monarchy | ||||||||||
Maharaja | |||||||||||
• 543–566 | Pulakesi I | ||||||||||
• 746–753 | Kirtivarman II | ||||||||||
History | |||||||||||
• Earliest records | 543 | ||||||||||
• Established | 543 | ||||||||||
• Disestablished | 753 | ||||||||||
|
ಬಾದಾಮಿ ಚಾಲುಕ್ಯರು ബാദാമി ചാലൂക്യരാജവംശം (543–753) | |
പുലകേശി I | (543–566) |
കീർത്തിവർമ്മൻ I | (566–597) |
മംഗളേശ | (597–609) |
പുലകേശി II | (609–642) |
വിക്രമാദിത്യ I | (655–680) |
വിനയാദിത്യ | (680 -696) |
വിജയാദിത്യ | (696–733) |
വിക്രമാദിത്യ II | (733–746) |
കീർത്തിവർമ്മൻ II | (746–753) |
ദന്തിദുർഗ്ഗ (രാഷ്ട്രകൂടർ ) |
(735–756) |
പുലകേശി ഒന്നാമൻ ബാദാമി ചാലൂക്യ രാജവംശത്തിലെ ആദ്യത്തെ രാജാവായിരുന്നു. കാദംബ രാജവംശത്തെ പരാജയപ്പെടുത്തിയാണ് പുലകേശി ഒന്നാമൻ അധികാരം കയ്യടക്കിയത്. അദ്ദേഹത്തിനു സത്യാശ്രയ,വല്ലഭ,ധർമ്മമഹാരാജാ എന്നീ പേരുകൾ ഉണ്ടായിരുന്നു.
മുൻഗാമികൾതിരുത്തുക
ചാലൂക്യ ലിഖിതങ്ങളിൽ നിന്നും പുലകേശി ഒന്നാമനു ജയസിംഹ വല്ലഭ ( 500-520) , രണരംഗ ( 520-540 ) എന്നീ പൂർവികർ ഉണ്ടായിരുന്നു എന്ന് കാണാം. അവർ കാദംബ സാമ്രാജ്യത്തിലെ ചെറിയ സൈന്യാധിപർ ആയിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു.
അധികാരത്തിൽതിരുത്തുക
രണരംഗയുടെ മകനായിരുന്നു പുലകേശി ഒന്നാമൻ .ക്ഷീണിതമായിരുന്ന കാദംബ സാമ്രാജ്യത്തെ ഇദ്ദേഹം പൂർണ്ണമായി പരാജയപ്പെടുത്തി. ബാദാമി തലസ്ഥാനമാക്കി ഇദ്ദേഹം ചാലൂക്യ സാമ്രാജ്യത്തിനു തുടക്കം കുറിച്ചു. അവിടെ അദ്ദേഹം കോട്ട ഉണ്ടാക്കി. അശ്വമേധം , ഹിരണ്യഗർഭം , അഗ്നിസ്തോമം , വാജപേയം തുടങ്ങിയ യാഗങ്ങൾ ഇദ്ദേഹം നടത്തിയിരുന്നതായി ബാദാമിയിലെ ശിലാ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള വാകാടരെ പുലികേശി ഒന്നാമൻ പരാജയപ്പെടുത്തി. അങ്ങനെ ചാലൂക്യ സാമ്രാജ്യം പശ്ചിമ തീരം വരെ വ്യാപിച്ചു.[1]
ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു കീർത്തിവർമ്മൻ ഒന്നാമൻ
അവലംബംതിരുത്തുക
- ↑ Bauer, Susan Wise (2010). The History of the Medieval World: From the Conversion of Constantine to the First Crusade. W. W. Norton & Company. പുറങ്ങൾ. 231. ISBN 978-0-393-05975-5.
ഇന്ത്യാ ചരിത്രം , വാള്യം I , ചാലൂക്യ സാമ്രാജ്യം പേജ് 183-204 , എ ശ്രീധര മേനോൻ