പുറമത്ര

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

10°46′0″N 76°19′0″E / 10.76667°N 76.31667°E / 10.76667; 76.31667

Puramathra
പുറമത്തറ
ആനക്കൽ റോഡിൽ നിന്നും ഉള്ള ഒരു ദൃശ്യം
ആനക്കൽ റോഡിൽ നിന്നും ഉള്ള ഒരു ദൃശ്യം
Map of India showing location of Kerala
Location of Puramathra
Puramathra
Location of Puramathra
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ
പുറമത്തറ നെൽ വയലിൻറെ ഒരു ദൃശ്യം
പുറമത്തറ നെൽ വയലിൻറെ ഒരു ദൃശ്യം
മുളയൻകാവ്‌ ഭഗവതി ക്ഷേത്രം
ആനക്കൽ ഭഗവതി ക്ഷേത്രം , പുറമത്തറ.

കേരളത്തിലെ പാലക്കാട്‌ ജില്ലയിൽ കുലുക്കല്ലുർ പഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ്‌ പുറമത്തറ ( ഇംഗ്ലീഷ് - Puramathra ).

വിവരണം തിരുത്തുക

പട്ടാമ്പി ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിന്റെ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുലുക്കല്ലുരിൽ ആണ്, ഷെർണൂർ-നിലമ്പൂർ റെയിൽപാത ഇതുവഴി കടന്നുപോകുന്നു. കൃഷിക്കാർ ആണ് ഈ ഗ്രാമത്തിൽ ഏറെയും. പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ്. ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് മുളയൻകാവ് കാളവേല,ഗണേശോത്സവം [വിനായക ചതുർത്ഥി].ആ നാടിന്റെ സംസ്കാരിക പൈതൃകത്തിൽ മുളയൻകാവ്‌ കാളവേല വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രകൃതി മനോഹര ദൃശ്യങ്ങളാൽ സമ്പന്നമാണ് ഈ ഗ്രാമം, പുറത്തറ നെൽവയലുകൾ, ആനക്കൽ നരിമട, ആനപാറ , ആനക്കൽ ഭഗവതി ക്ഷേത്രം എന്നിവ അവയിൽ ചിലതു മാത്രമാണ് . തൂത പുഴ ഈ നാട്ടിലൂടെ കടന്നു പോകുന്നു. പ്രധാനപ്പെട്ട പല ജലസേചന പദ്ധതികൾ ഈ ഗ്രാമത്തിൽ നിലവിൽ ഉണ്ട്.മുളയൻകാവ്‌ ഭഗവതി ക്ഷേത്രം , ആനക്കൽ ഭഗവതി ക്ഷേത്രം , തട്ടേക്കര ശിവ ക്ഷേത്രം , സൂര്യ ചന്ദ്ര ക്ഷേത്രം , ആനപ്പായ ഗണപതി ക്ഷേത്രം എന്നിവയാണ് അടുത്തുള്ള പ്രധാനപെട്ട ക്ഷേത്രങ്ങൾ . മപ്പാട്ടുകര, മാരായമംഗലം സൌത്ത് , പള്ളിയൽ തൊടി , കമ്പ തൊടി , മുളയൻകാവ്‌ എന്നിവയാണ് അടുത്തുള്ള മറ്റു ഗ്രാമങ്ങൾ.പട്ടാമ്പി ഉപജില്ലയും ഒറ്റപ്പാലം ഉപജില്ലയും അതിർത്തി പങ്കിടുന്ന ഗ്രാമം കൂടിയാണ് പുറമത്തറ

അടുത്തുള്ള വിമാന താവളം തിരുത്തുക

കരിപ്പൂർ വിമാന താവളം

അടുത്തുള്ള വിദ്യാലയങ്ങൾ തിരുത്തുക

  • പി.വി.എ.ൽ.പി സ്കൂൾ ,
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാരായമംഗലം സൌത്ത്,
  • അപ്പർ പ്രൈമറി സ്കൂൾ കുലുക്കല്ലുർ.

അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം തിരുത്തുക

പ്രൈമറി ഹെൽത്ത്‌ സെൻറെർ പുറമത്ര

സന്ദർശന സ്ഥലങ്ങൾ തിരുത്തുക

  • ആനക്കൽ നരിമട
  • ആനക്കൽ പുഴ ,
  • ആനക്കൽ ഭഗവതി ക്ഷേത്രം ,
  • പുറമത്തറ നെൽപാടങ്ങൾ ,

യാത്ര മാർഗ്ഗം , റോഡ്‌ വഴി തിരുത്തുക

  • ചെർപ്പുള്ളശ്ശേരിയിൽ നിന്നും മപ്പാട്ടുകര പോകുന്ന ബസിൽ കയറിയാൽ പുറമത്രയിൽ എത്തി ചേരാം.

യാത്ര മാർഗ്ഗം , റെയിൽ പാത വഴി തിരുത്തുക

  • ഷോർണൂരിൽ നിന്നും നിലമ്പൂരിൽ പോകുന്ന ട്രെയിനിൽ കയറി കുലുക്കല്ലുരിൽ ഇറങ്ങിയാൽ പുറമത്രയിൽ എത്തി ചേരാം.

പ്രധാനപെട്ട ആഘോഷങ്ങൾ തിരുത്തുക

  • കരി വേല,
  • അഞ്ചാം വേല,
  • ചപ്പു വേല,
  • ചെറിയ കാളവേല,
  • വലിയ കാളവേല ( മുളയൻകാവ്‌ കാളവേല ).
  • ഗണേശോത്സവം (വിനായക ചതുർത്ഥി)

മറ്റു വിവരങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുറമത്ര&oldid=3988157" എന്ന താളിൽനിന്ന് ശേഖരിച്ചത്