പുരാതനഭാരതത്തിലെ ശാസ്ത്രസംഭാവനകൾ
ഗണിതശാസ്ത്രം
തിരുത്തുകപൂജ്യവും സംഖ്യാസംമ്പ്രദായവും
തിരുത്തുകസംഖ്യാസംമ്പ്രദായം കണ്ടുപിടിച്ചതു ഭാരതീയരാണു[അവലംബം ആവശ്യമാണ്]. ആര്യഭടനാനണു പൂജ്യം കണ്ടുപിടിചത്. ഗണിതശാസ്ത്രത്തിനു ഭാരതം നൽകിയ ഏറ്റവും വലിയ സംഭാവന പൂജ്യമാണെന്ന് കരുതപ്പെടുന്നു. ബി .സി 200നു മുമ്പു തന്നെ ശൂന്യ(പൂജ്യ)ചിഹ്നം ഭാരതത്തിൽ ഉപയോഗിച്ച്തിനു തെളിവുകളുണ്ട്. ഇടക്കാലത്തു ശൂന്യത്തെ കുറിച്ചിരുന്ന ചിഹ്നം ബിന്ദു ആയിരുന്നു. അങ്കനസ്ഥാനത്തെ സൂചിപിക്കുവാൻ ശൂന്യചിഹ്നം ഉപയോഗിച്ചിരുന്ന രീതി ഭാസ്കരൻ ഒന്നാമന്റെ കാലത്തു തന്നെ ഉണ്ടായിരുന്നു.
ഭാരതത്തിൽ ധനസംഖ്യകളുടെ കൂടെ പൂജ്യവും.കൂട്ടിച്ചേർത്തു. അങ്കഗണിതത്തിലും ബീജഗണിതത്തിലും അതിനെ കോണ്ടാവാവുന്ന വ്യാപാരങ്ങളെല്ലാം നടത്തി. അങ്കഗണിതത്തിൽ x-x=0 എന്ന ക്രിയയുടെ ഫലമാണു പൂജ്യമെന്നു നിർവചിച്ചു. ബ്രഹ്മസ്ഫുടസിദ്ധാന്തത്തിലും ആര്യഭടൻ രണ്ടാമൻ രചിച്ച സിദ്ധാന്തശിരോമണിയിലും ശൂന്യപരികർമ്മം വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്.
ദശാങ്കവ്യവസ്ഥ
തിരുത്തുകആദ്യമായി പത്തിനെ സംഖ്യാനത്തെ അടിസ്ഥാനമായി സ്വീകരിക്കുകയും ദശസ്ഥാനമൂല്യത്തോടെ സംഖ്യകളെഴുതുകയും ( ദശാങ്കവ്യവസ്ഥ ഇംഗ്ലീഷ്: decimel system ) ചെയ്തതു ഭാരതീയരാണു. ക്രമീക്രിതമായ ഒരു സംഖ്യാവാചി ശബ്ദസംമ്പത്തും പുരാതന ഭാരതത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഏകം, ദശം, ശതം, സഹസ്രം, അയുതം, നിയുതം, പ്രയുതം, അർബുദം, നിർബുദം, സമുദ്രം, മധ്യം, അന്തം, പരാർധം എന്നീ പേരുകൾ യജുർവേദസംഹിതയിൽ (വാചസനേയി) യഥാക്രമം പത്തിന്റെ ഘാതങ്ങൾക്കു നൽകിയിരിക്കുന്നു. ദശസ്ഥാന മൂല്യത്തോടെയുള്ള രീതി സംഖ്യകൾ കൊണ്ടുള്ള ക്രിയകൾ എളുപ്പമാക്കി മാറ്റി.
ഗ്രീക്കുകാരും, റോമാക്കാരും ഉപയോഗിച്ചിരുന്ന ഏറ്റവും വലിയ സംഖ്യ 10 6 ആയിരുന്നപ്പോൾ ഹിന്ദുക്കൾ 10 53 പോലുള്ള ഭീമമായ സംഖ്യകൾ ഓരോന്നിനും പ്രത്യേക പേരോടു കൂടി വേദകാലമായ ബി. സി 500 മുതൽ തന്നെ ഉപയോഗിച്ചിരുന്നു.
അപരിമേയ സഖ്യകൾ
തിരുത്തുകഅപരിമേയ സഖ്യകൾ (ഇംഗ്ലീഷ്: irrational numbers ) കണ്ടുപിടിച്ചതും അവയെ ആദ്യമായി കൈകാര്യം ചെയ്തതും ഭാരതീയ ഗണിത ശാസ്ത്രജ്ഞരാണു. 2 ½ പോലുള്ള ലഘുമൂല്യങ്ങൾ ധാരാളം കൈകാര്യം ചെയ്തിരുന്നു.
പൈയുടെ മൂല്യം
തിരുത്തുകപൈയുടെ മൂല്യം ആദ്യം കണക്കു കൂട്ടിയതു ബൗദ്ധായനനാണു. പൈ=3.1416 എന്ന ഏന്ന ഏകദേശ വില ആര്യഭടൻ ഒന്നാമൻ നൽകി. കരണപദ്ധതിയിലും സദ്രത്നമാലയിലും നീലകൺഠന്റെ ആര്യഭടീയഭാഷ്യത്തിലും ഇതു ചർച്ച ചെയ്യുന്നുണ്ടു.