പുന്നത്തുറ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കേരള സംസ്ഥാനത്തെ കോട്ടയം ജില്ലയിൽ ഉള്ള ഒരു ഗ്രാമമാണ് പുന്നത്തുറ. കോട്ടയം ടൗണിൽ നിന്നും 15 കി. മീ. വടക്കു കിഴക്കായി, കോട്ടയം - പാലാ റൂട്ടിൽ ഉള്ള ഈ ഗ്രാമം മീനച്ചിലാറിനാൽ രണ്ടായി ( പുന്നത്തുറ വെസ്റ്റ്, പുന്നത്തൂർ ഈസ്റ്റ് എന്നിങ്ങനെ ) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇപ്പോളുള്ള പുന്നത്തുറ ഏകദേശം 7 ച. കി. മീ. വിസ്തൃതിയിൽ ഉള്ള ചെറിയ ഗ്രാമം ആണെങ്കിലും പഴമക്കാർ പറയുന്നതനുസരിച്ച് ഇന്നത്തെ അയർക്കുന്നം, കിടങ്ങൂർ, വെട്ടിമുകൾ, കട്ടച്ചിറ, കൊങ്ങാണ്ടൂർ എന്നീ സമീപ പ്രദേശങ്ങളും സാങ്കേതികമായി പുന്നത്തുറയുടെ ഭാഗമായിരുന്നു.

ഭൂപ്രകൃതി

തിരുത്തുക

പൊതുവെ സമനില പ്രദേശമായ പുന്നത്തുറയിൽ, ചെറിയ കുന്നുകളും, പാടങ്ങളും, ഉണ്ട്. മീനച്ചിലാർ പുന്നത്തുറയുടെ ആത്മാവിനോട് ചേർന്നു നിൽക്കുന്ന ഒന്നാണെന്ന് എല്ലാ നാട്ടുകാരും സമ്മതിക്കുന്നു. കട്ടച്ചിറ തോട്, പന്നഗം തോട് എന്നിവ പുന്നത്തുറയിൽ വച്ച് മീനച്ചിലാറിനോട് ചേരുന്നു. കൂടാതെ ആനയിരുത്തി തോട് മീനച്ചിലാറിൽനിന്നും പുഞ്ചകപ്പാടത്തേക്കു വെള്ളം എത്തിക്കുന്നു എന്ന പ്രധാന ധർമം നിർവഹിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പുന്നത്തുറ&oldid=3307460" എന്ന താളിൽനിന്ന് ശേഖരിച്ചത്