പുന്നാഗവരാളി
കർണാടകസംഗീതത്തിലെ ജന്യരാഗം
(പുന്നഗവരാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകസംഗീതത്തിലെ 8ആം മേളകർത്താരാഗമായ ഹനുമൻതോടിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് പുന്നാഗവരാളി.ഗാനാലാപനത്തിനുവളരെ കുറച്ചുമാത്രം സാദ്ധ്യതകളുള്ള ഒരു രാഗമാണിത്.
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം നി2 സ രി1 ഗ2 മ1 പ ധ1 നി2
- അവരോഹണം നി2 ധ1 പ മ1 ഗ2 രി1 സ നി2
(സാധാരണഗാന്ധാരം,ശുദ്ധമദ്ധ്യമം,ശുദ്ധധൈവതം,കൈശികിനിഷാദം) ഈ രാഗത്തിനു പൂർണ്ണത വരുന്നത് വിളംബകാലത്തിൽ ആലപിക്കുമ്പോഴാണ്.
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
പാഹി കല്യാണസുന്ദര | ത്യാഗരാജസ്വാമികൾ |
ശക്തിയേ വണങ്ങിടുവോം | ശുദ്ധാനന്ദഭാരതി |
ഉൻ പാദമേ | പാപനാശനം ശിവൻ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
സുന്ദരനോ | കനകസിംഹാസനം |
മണിക്കുയിലേ മണിക്കുയിലേ | വാൽക്കണ്ണാടി |
തെക്കുംകൂറടിയാത്തി | അശ്വമേധം |
പുഴയോരത്തിൽ | അഥർവ്വം |