പുത്തൻതുറ
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര ഗ്രാമപഞ്ചായത്തിന്റെ ഏകദേശം മധ്യ ഭാഗത്തായി പടിഞ്ഞാറ് അറബികടലും കിഴക്കു അഷ്ടമുടി കായലും തെക്കു നീണ്ടകരയും വടക്കു ചവറയുമായി കിടക്കുന്ന പ്രദേശമാണ് പുത്തൻതുറ, ഇംഗ്ലീഷ് : Puthenthura. ഇവിടെ ഭൂരിപക്ഷം വരുന്നത് മത്സ്യത്തൊഴിലാളികളാണ്. ഈ പ്രദേശം പരസ്പര സഹകരണത്തിന് പേര് കേട്ട സ്ഥലമാണ്. ശ്രീ ബേബിജോൺ എം.എൽ.എ ആയും മന്ത്രിയായും പ്രതിനിധീകരിച്ചിട്ടുള്ള ചവറ അസ്സംബ്ലി മണ്ഡലത്തിന്റെ ഭാഗമാണ് ഈ പ്രദേശം.ശ്രീ. എൻ. കെ പ്രേമചന്ദ്രൻ ഈ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്.
പേരിനു പിന്നിൽ
തിരുത്തുകപുത്തൻ എന്നത് ബുദ്ധന്റെ പാലി/തമിഴ്/മലയാളരൂപമാണ്.[1] കേരളത്തിലും തമിഴ്നാട്ടിലും സംഘകാലത്ത് ഉണ്ടായിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനമാണ് പേരിനു പിന്നിലുള്ളത്.[2] കേരളത്തിൽ നിരവധി സ്ഥലങ്ങൾക്ക് ബുദ്ധന്റെ ഗ്രാമ്യരൂപമായ പുത്തൻ കലർന്ന പേരുകൾ ലഭിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുകഇവിടെ പ്രധാനമായും ആൽത്തറമൂട് ശ്രീമഹാദേവ ക്ഷേത്രം, ശ്രീമഹാവിഷ്ണു ക്ഷേത്രം, കൊന്നയിൽ ശ്രീബാലഭദ്രാ ദേവീക്ഷേത്രം, ശ്രീകൃഷ്ണസ്വാമീക്ഷേത്രം എന്നീ ആരാധനാലയങ്ങളും ഗവണ്മെന്റ് അരയസേവാ ഹയർസെക്കന്ററി സ്കൂളും (GOVT. A.S.H.S.S)സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പ്രിമോപൈപ്പ് നിർമിച്ചിരുന്ന കേരളാ പ്രിമോപൈപ്പ് ഫാക്ടറി ഇവിടെ ആയിരുന്നു. എന്നാൽ ഇന്ന് ഫാക്ടറി അടച്ചു പൂട്ടുകയും ആ സ്ഥാനത്തു ഇന്ത്യയിലെ തന്നെ ആദ്യത്തെ കൺസ്ട്രക്ഷൻ അക്കാദമി സ്ഥാപിക്കപ്പെടുകയും ചെയ്തു.
കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർഎർത്സ്(I.R.E) എന്ന സ്ഥാപനത്തിലേക്ക് പോകാനുള്ള റോഡും ഇവിടെ നിന്നും ആരംഭിക്കുന്നു. ഇൻഡോ നോർവീജിയൻ പ്രൊജെക്ടുകളിൽ പ്രധാനമായിരുന്ന നീണ്ടകരഫൗണ്ടേഷൻ ഹോസ്പിറ്റൽ ഇവിടെയാണ്. ദേശീയ പാതയോരത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പണ്ട് കാലത്തു കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവം നടന്ന ആശുപത്രി ആയിരുന്നു.[അവലംബം ആവശ്യമാണ്] പ്രവർത്തനം മന്ദീഭവിച്ചഅത് വീണ്ടു താലൂക്ക്ആശുപത്രിയായി ഉയരുകയും ചെയ്തു.നീണ്ടകര സർവീസ് സഹകരണ ബാങ്കും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
റഫറൻസുകൾ
തിരുത്തുക- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ തമിഴ്നാട്, ബുദ്ധമതം ശ്രീലങ്കയിൽ തമ്മിലുള്ള ഗോൾഡൻ ത്രെഡുകൾ തന്റെ പുസ്തകത്തിൽ 1989 "തമിഴ്നാട്ടിലെ ബുദ്ധമതം മദ്രാസ് ഡോ Shu Hikosake, ബുദ്ധമതം, ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ