ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് എന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് പുത്തൻകാവ് പള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ.[1][2][3] മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഉൾപ്പെടുന്ന ഈ പള്ളി മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണ് . മാർത്തോമാ ആറാമന്റെയും മാർത്തോമാ എട്ടാമന്റെയും പുത്തൻകാവിൽ മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയുടെയും കബറിടങ്ങൾ ഈ പള്ളിയിൽ സ്ഥിതി ചെയ്യുന്നു.

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുത്തൻകാവ്
ക്രിസ്തുമത വിഭാഗംഇന്ത്യൻ ഓർത്തഡോക്സ് സഭ
വെബ്സൈറ്റ്puthencavucathedral.com
ചരിത്രം
സ്ഥാപിതംഡിസംബർ 2, 1793
ഭരണസമിതി
രൂപതചെങ്ങന്നൂർ ഭദ്രാസനം

ചരിത്രം

തിരുത്തുക

മുമ്പ് ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളിയിലും, മാരാമൺ പള്ളിയിലും ആണ് ഈ പ്രദേശത്തെ ആളുകൾ ആരാധന നടത്തിയിരുന്നത്. ഈ പള്ളികളിലേക്കു വളരെയധികം ദൂരമുണ്ടായിരുന്നതിനാൽ ഈ പ്രദേശത്തെ നസ്രാണികൾ ഇടുക്കുള തരകൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ 1793-ൽ പുത്തൻകാവിൽ തന്നെ വിശുദ്ധ മറിയാമിന്റെ നാമധേയത്തിൽ ഒരു പള്ളി പണിയുകയും ആരാധന ആരംഭിക്കുകയും ചെയ്തു. മലങ്കര സഭാതലവന്മാരായിരുന്ന മാർത്തോമാ മെത്രാൻമാരിൽ ആറാമനും എട്ടാമനും പുത്തൻകാവ് പള്ളി ആസ്ഥാനമാക്കി സഭാ ഭരണം നടത്തിയിരുന്നു.

ചാപ്പലുകൾ

തിരുത്തുക

17-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അന്ത്രയോസിന്റെ നാമത്തിലുള്ള സെന്റ്. ആൻഡ്രൂസ് ചാപ്പൽ, സെന്റ്. ജോൺസ് ചാപ്പൽ, സെന്റ്. ഗ്രിഗോറിയോസ് ചാപ്പൽ

പെരുന്നാളുകൾ

തിരുത്തുക

പ്രതിവർഷം 2 പെരുന്നാളുകളാണ് ഈ പള്ളിയിൽ ആചരിക്കുന്നത്. മാർത്തോമാ ആറാമൻ, മാർത്തോമാ എട്ടാമൻ, പുത്തൻകാവിൽ മാർ പീലക്സിനോസ് എന്നിവരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എപ്രിൽ 16,17 തീയതികളിലും മാർ അന്ത്രയോസിന്റെ ഓർമ്മ പെരുന്നാൾ കുംഭം 18,19 തീയതികളിലും ആചരിക്കുന്നു.

  1. "Puthencavu St Marys Cathedral Alappuzha (Alleppey) and Kerala, India". Alappuzhaonline.com. Retrieved 2009-06-24.
  2. "St. Mary's Orthodox Cathedral, Puthencavu, Chengannur". Mar Philoxenos Memorial Friends Association. Archived from the original on 2010-01-30. Retrieved 2009-06-24. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "Puthencavu". india9.com. Retrieved 2009-06-24.
"https://ml.wikipedia.org/w/index.php?title=പുത്തൻകാവ്_പള്ളി&oldid=4084559" എന്ന താളിൽനിന്ന് ശേഖരിച്ചത്