കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഒരു ദേശമാണ് പുഞ്ചവയൽ. കോരുത്തോട് ഗ്രാമ പഞ്ചായത്തിൽ ആകെ പതിമൂന്നു വാർഡുകൾ ഉൾപ്പെടുന്നു.[1] മുണ്ടക്കയത്ത് നിന്ന് റോഡ് മാർഗം ഏകദേശം 6 കിലോമീറ്റർ അകലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്ന് 51 കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. കോരുത്തോട് (8 കി.മീ.), കൂട്ടിക്കൽ (12 കി.മീ.), പാറത്തോട് (14 കി.മീ.), കാഞ്ഞിരപ്പള്ളി (16 കി.മീ.) എന്നിവയാണ് പുഞ്ചവയലിന് സമീപമുള്ള മറ്റ് ഗ്രാമങ്ങൾ. കിഴക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത്, തെക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഈ ഗ്രാമം വലയം ചെയ്യപ്പെട്ടിരിക്കുന്നു.

പുഞ്ചവയൽ
ഗ്രാമം
പുഞ്ചവയൽ is located in Kerala
പുഞ്ചവയൽ
പുഞ്ചവയൽ
Location in Kerala, India
പുഞ്ചവയൽ is located in India
പുഞ്ചവയൽ
പുഞ്ചവയൽ
പുഞ്ചവയൽ (India)
Coordinates: 9°29′5″N 76°52′27″E / 9.48472°N 76.87417°E / 9.48472; 76.87417
Country India
Stateകേരളം
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിMundakkayam panchayath
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686513
ഏരിയ കോഡ്04828
വാഹന റെജിസ്ട്രേഷൻKL-34

സാമ്പത്തികം

തിരുത്തുക

കാപ്പി, കുരുമുളക്, കൊക്കോ, പ്രകൃതിദത്ത റബ്ബർ എന്നിവയുടെ നാടാണ് പുഞ്ചവയൽ.

പ്രാദേശിക ഭരണം

തിരുത്തുക

കേരള നിയമസഭായുടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ ഭാഗമാണ് പുഞ്ചവയൽ. ഇത് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൻറെ ഭാഗമാണ്.

ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം

തിരുത്തുക

ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് കോട്ടയം ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുമെന്ന് 2017 ജൂലൈ 19 ന് കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു.[2] പുഞ്ചവയലിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് ചെറുവള്ളി എസ്റ്റേറ്റിലെ നിർദിഷ്ട പദ്ധതി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ശ്രീ ശബരീശ കോളേജ്, മുരിക്കുംവയൽ
  • പുഞ്ചവയൽ സെൻ്റ് മേരീസ് എൽ.പി. സ്കൂൾ
  • ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്., മുരിക്കുംവയൽ
  1. "Punchavayal Pin Code". www.indiatvnews.com. Retrieved 10 ഡിസംബർ 2019.
  2. "Kerala cabinet gives nod to green airport in Kanjirappally to facilitate travel for Sabarimala pilgrims". Firstpost.com. Retrieved 5 March 2019.
"https://ml.wikipedia.org/w/index.php?title=പുഞ്ചവയൽ,_കോട്ടയം&oldid=4142858" എന്ന താളിൽനിന്ന് ശേഖരിച്ചത്