പെറുവിലെ നാസ്‌കയ്ക്കു സമീപത്തുള്ള മിക്കവാറും ഭൂമിക്കടിയിലുള്ള പുരാതന നീർച്ചാലുകളാണ് പുക്കിയോകൾ (The Puquios). ആകെയുള്ള 36 എണ്ണത്തിൽ മിക്കവയും ഇന്നും ഉപയോഗത്തിലുണ്ട്,[1] എന്നുമാത്രമല്ല, ഇന്നും ജലം ലഭ്യമല്ലാത്ത മരുഭൂമിയിൽ ഇതുവഴി ജലവും ലഭിക്കുന്നു. ഇവ ഇതുവരെ പൂർണ്ണമായി അടയാളപ്പെടുത്തുകയോ പര്യവേഷണം ചെയ്യുകയോ ഉണ്ടായിട്ടില്ല.[2]

പെറുവിലെ നാസ്‌കയ്‌ക്ക് അടുത്തുള്ള ഒരു പുക്കിയോയിലേക്കുള്ള പ്രവേശനകവാടം

പ്രായത്തെപ്പറ്റിയുള്ള വിവാദങ്ങൾ

തിരുത്തുക

എന്നാണ് ഇവ നിർമ്മിച്ചതെന്ന വിവാദങ്ങൾ ഇന്നും തുടരുകയാണ്. രണ്ട് മഹാവരൾച്ചയുടെ കാലമായ എ. ഡി. 540 -ൽ ആണ് എന്നും അല്ലെന്നും കരുതുന്നവരുണ്ട്. തെക്കെ അമേരിക്കയിലെ സ്പാനിഷ് സാമ്രാജ്യത്തിനു മുന്നിലും പിന്നിലും പലചരിത്രത്തെപ്പറ്റിയും കാര്യമായ വിവരങ്ങളില്ലെന്ന് വസ്തുതയും ഇതിനൊപ്പം വായിക്കാം. 1605 -ൽ ആണ് ഏറ്റവും പിന്നിൽ ഇതേപ്പറ്റിയുള്ള വിവരങ്ങൾ ഉള്ളത്, അതിനാൽ ഇതു സ്പെയിൻകാർ നിർമ്മിച്ചതാണെന്നു ചിലർ കരുതുന്നുണ്ട്.[3] എന്നാൽ ഇതു യതൊരു തെളിവുകളുമില്ല[4] സ്പെയിൻകാർ കീഴടക്കുമ്പോൾ അവിടെയുള്ള ജലസ്രോതസ്സുകളെപ്പറ്റിയും പരാമർശങ്ങൾ ഒന്നുമില്ല.[5]

റേഡിയോ കാർബൺ രീതി ഉപയോഗിച്ചുള്ള പഠനങ്ങളിൽ ഇവ ആറോ ഏഴോ നൂറ്റാണ്ടിലേത് ആവാമെന്നു കരുതുന്നുണ്ട്.

ഉപഗ്രഹ ഗവേഷണം

തിരുത്തുക

ഉപഗ്രഹ നിരീക്ഷണം ഉപയോഗിച്ച് ഇവയെ പഠിക്കുകയുണ്ടായി.[6] ഇന്ന് താഴെനിന്നു നോക്കിയാൽ കാണാവുന്നതിലും എത്രയോ വികസിച്ച രീതിയാണ് അതെന്ന് പഠനങ്ങളിൽ നിന്നും മനസ്സിലായി. ഭൂഗർഭജലത്തെ ഒരു നിര കനാലുകളിലൂടെ ജലലഭ്യത കുറഞ്ഞ പ്രദേശത്ത് എത്തിക്കാനുള്ള മാർഗ്ഗങ്ങളായിരുന്നു ഇവ. കൂടുതലായി ലഭ്യമായവ റിസർവോയറുകളിൽ സംഭരിച്ചിരുന്നു. കനാലുകൾക്കു മുകളിൽ പിരിയാണിയുടെ ആകൃതിയിൽ തുറസ്സുകൾ ഉണ്ടാക്കിയിരുന്നു, ഈ തുറസ്സുകളിലൂടെ അകത്തേക്കു കടക്കുന്ന കാറ്റിന്റെ ശക്തിയിൽ അന്തരീഷമർദ്ദത്തിന്റെ വ്യതിയാനം കൊണ്ട് വേണ്ടയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ ഈ രീതിയിലൂടെ കഴിഞ്ഞിരുന്നു. ഉപഗ്രഹപഠനം വഴി ഇതുവരെയും കണാത്ത പുക്കിയോകൾ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടുണ്ട്.[7][8]

  • Barnes, Monica (10 September 1992). "Dating of Nazca aqueducts". 359. Retrieved May 2016. {{cite journal}}: Check date values in: |accessdate= (help); Cite journal requires |journal= (help)Check date values in: |access-date= (help)
  • Proulx, Donald A. "Nasca Puquios and Aqueducts" (PDF). University of Massachusetts. {{cite journal}}: Cite journal requires |journal= (help)
  • Lasaponara Rosa, Masini Nicola 2012. Following the Ancient Nasca Puquios from Space, In: Lasaponara R., Masini N. (Eds) 2012, Satellite Remote Sensing: a new tool for Archaeology, Springer, Verlag Berlin Heidelberg, ISBN 978-90-481-8800-0, pp. 269–290, doi: 10.1007/978-90-481-8801-7_12
  • Clarkson P., Dorn R. (1995) Archaeology New Chronometric Dates for the Puquios of Nasca, Peru Latin American Antiquity, Vol. 6, No. 1, pp. 56–69
  • Schreiber K H (2003) Irrigation and Society in the Peruvian Desert: The Puquios of Nasca. Lexington Books, Lanham, Maryland
  1. Proulx 1999, p. 6.
  2. Barnes 1992, p. 111.
  3. Proulx 1999, p. 7.
  4. Proulx 1999, p. 8.
  5. The "Puquios" of Nazca in Peru: A Prehispanic Invention or Colonial Artifact? Archived 2016-03-04 at the Wayback Machine., South American Explorer of unknown date, retrieved 27 October 2015.
  6. Lasaponara & Masini 2012
  7. BBC Future: Ancient Peruvian mystery solved
  8. http://www.corriere.it/scienze/16_aprile_20/peru-risolto-mistero-puquios-nasca-51f87186-06f7-11e6-8870-6aa8c10eafcf.shtml

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുക്കിയോകൾ&oldid=3637294" എന്ന താളിൽനിന്ന് ശേഖരിച്ചത്