ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ജൈവകീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ലായനിയാണ് പുകയിലക്കഷായം. പുകയിലയും സോപ്പുമാണ് ഇതിലെ പ്രധാന ചേരുവകൾ. ചൈനയിൽ പണ്ട് കാലങ്ങളിൽ കൊയ്തുകഴിഞ്ഞ പാടങ്ങളിൽ പുകയിലത്തണ്ട് കുത്തി നിർത്തിയശേഷം വെള്ളം കയറ്റിയിട്ട് തണ്ടുതുരപ്പൻ പുഴുക്കളെ നശിപ്പിക്കുന്ന രീതി പ്രചാരത്തിലുണ്ടായിരുന്നു. പുകയില കൃഷിയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന പുകയിലത്തണ്ടുകളൾ കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം.

ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലപ്പേൻ തുടങ്ങിയ കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം.

നിർമ്മാണരീതി

തിരുത്തുക

ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും. പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.

ഉപയോഗിക്കുന്ന വിധം

തിരുത്തുക

ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=പുകയിലക്കഷായം&oldid=3976439" എന്ന താളിൽനിന്ന് ശേഖരിച്ചത്