പീസ് കൺക്ളൂഡെഡ്
ജോൺ എവെറെറ്റ് മില്ലെയ്സ് വരച്ച ഒരു ചിത്രമാണ് പീസ് കൺക്ളൂഡെഡ് (Peace Concluded, 1856) (1856). മുറിവേറ്റ ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ ക്രിമിയൻ യുദ്ധം അവസാനിച്ചതെപ്പറ്റിയുള്ള വാർത്ത ടൈംസ് പത്രത്തിൽ വായിച്ചുകൊണ്ടിരിക്കുന്നരീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.1856-ൽ റോയൽ അക്കാഡമിയിൽ പ്രദർശിപ്പിച്ചിരുന്ന കാലത്ത് സമ്മിശ്രപ്രതികരണമാണ് ഈ ചിത്രത്തിനു ലഭിച്ചതെങ്കിലും കലാവിമർശകനായ ജോൺ റസ്കിൻ ഇത് ഒരുകാലത്ത് "ലോകത്തിലെ ഏറ്റവും മികച്ച മാസ്റ്റർപീസുകളിൽ" ഒന്നാകുമെന്ന് പ്രവചിച്ചുകൊണ്ട് ഈ ചിത്രത്തെ പിന്തുണച്ചിരുന്നു.[1] അന്ന് മില്ലെയ്സിന്റെ ഭാര്യയും, മുൻപ് റസ്കിന്റെ തന്നെ ഭാര്യയുമായിരുന്ന എഫി ഗ്രേയാണ് ഈ ചിത്രത്തിന്റെ മുഖ്യകഥാപാത്രം. ഇപ്പോൾ ഈ ചിത്രം മിനിയാപ്പോളിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
Peace Concluded, 1856 | |
---|---|
കലാകാരൻ | John Everett Millais |
വർഷം | 1856 |
Medium | Oil on canvas |
അളവുകൾ | 120 സെ.മീ × 91 സെ.മീ (46 in × 36 in) |
സ്ഥാനം | Minneapolis Institute of Arts, Minneapolis |
അവലംബം
തിരുത്തുക- ↑ Ruskin, John, Academy Notes, 1856, Cook and Wedderburn, Ruskin: Complete Writings, vol 14, pp.56-7