പീറ്റർ ആൽബർട്ട് തോമസ് ഡേവിഡ് സിങർ ഒരു ആസ്ത്രെലിയൻ നൈതികശാസ്ത്രജ്ഞ്ഞനും തത്ത്വചിന്തകനുമാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമാണ് ആനിമൽ ലിബറേഷൻ. മതകേന്ദ്രീകൃതവും, മനുഷ്യ കേന്ദ്രീകൃതവുമായ ധാർമികചിന്തകളെ സിങർ നിരാകരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് ജീവലോകത്തിനാകെ ഗുണകരമായതാവണം ആത്യന്തിക നന്മ. മനുഷ്യൻ മറ്റുജീവികളെക്കാൾ മഹാൻ ആണെന്നും , അതുകൊണ്ട് മനുഷ്യനു മറ്റു ജീവികളെ ഇഷ്ടത്തിനൊത്ത് ചൂഷണം ചെയ്യാമെന്നുമുള്ള ചിന്ത (Speciesism), വർണവിവേചനം പോലെ ധാർമികമായും ശാസ്ത്രീയമായും തെറ്റാണ് എന്ന് അദ്ദേഹം കരുതുന്നു.

Peter Singer, AC
ജനനം (1946-07-06) 6 ജൂലൈ 1946  (78 വയസ്സ്)
Melbourne, Victoria, Australia
കാലഘട്ടംContemporary philosophy
പ്രദേശംWestern philosophy
ചിന്താധാരAnalytic philosophy · Utilitarianism · Science is King
പ്രധാന താത്പര്യങ്ങൾEthics
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
വെബ്സൈറ്റ്www.princeton.edu/~psinger

ബാല്യവും വിദ്യാഭ്യാസവും

തിരുത്തുക

ആസ്ത്രിയയിൽ നിന്നും കുടിയേറിപ്പാർത്ത ഒരു ജൂതകുടുംബത്തിൽ, 1946-ൽ മെൽബോണിലാണ് സിങർ ജനിച്ചത്. മെൽബോൺ യൂണിവേഴ്സിറ്റിയിലും ഓക്സ്ഫോർഡ് യൂണിവേഴ്സിട്ടിയിലുമായി ഉപരിപഠനം നടത്തി. 1975-ൽ ആണ് അദ്ദേഹത്തിന്റെ പ്രശസ്തഗ്രന്ഥം ആനിമൽ ലിബറേഷൻ പ്രസിദ്ധീകൃതമായത്.

"https://ml.wikipedia.org/w/index.php?title=പീറ്റർ_സിങ്ങർ&oldid=2831502" എന്ന താളിൽനിന്ന് ശേഖരിച്ചത്