പീറ്റർ ജൂലിയാൻ എയ്മണ്ട്
റോമൻ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനാണ് പീറ്റർ ജൂലിയാൻ എയ്മണ്ട്. (4 ഫെബ്രുവരി 1811 – 1 ഓഗസ്റ്റ് 1868) ഇദ്ദേഹം ഒരു പുരോഹിതനും രണ്ട് മത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനുമാണ്.
വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് Saint Peter Julian Eymard | |
---|---|
Apostle of the Eucharist | |
ജനനം | ലാമുറേ, ഗ്രെനോബിൾ, ഫ്രാൻസ് | 4 ഫെബ്രുവരി 1811
മരണം | 1 ഓഗസ്റ്റ് 1868 | (പ്രായം 57)
വണങ്ങുന്നത് | കത്തോലിക്കാസഭ |
വാഴ്ത്തപ്പെട്ടത് | 1925 |
നാമകരണം | 9 ഡിസംബർ 1962 by പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ |
ഓർമ്മത്തിരുന്നാൾ | ഓഗസ്റ്റ് 2 |
ജീവിതരേഖ
തിരുത്തുകഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-ന് ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് വൈദികനാകാൻ ചേർന്നെങ്കിലും രോഗങ്ങൾ മൂലം വെദികപഠനം ഉപേക്ഷിച്ച് സെമിനാരിയിൽ നിന്നും മടങ്ങി. വൈദികനാകാനുള്ള ആഗ്രഹം മൂലം രോഗങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും സെമിനാരിയിൽ ചേർന്നു. 1834-ൽ മാരിസ്റ്റ് പുരോഹിതരുടെ സഭയിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. കുർബാനയോടുള്ള ഭക്തിക്കു പ്രാധാന്യം നൽകിക്കൊണ്ട് 1856-ൽ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു. ഇതേ തുടർന്ന് പീറ്റർ വിശുദ്ധ കുർബാനയുടെ കന്യാസ്ത്രീകളുടെ സഭയ്ക്കും തുടക്കമിട്ടു. 57-ആം വയസ്സിൽ റോമിൽ വച്ച് രോഗം ബാധിച്ച് മരണമടഞ്ഞു. ആറു വാള്യങ്ങളുള്ള പീറ്റർ ജൂലിയാന്റെ സ്വകാര്യ കത്തുകൾ, ഒൻപതു വാള്യങ്ങളുള്ള പീറ്റർ ജൂലിയാന്റെ ധ്യാനചിന്തകൾ എന്നീ പുസ്തകങ്ങൾ പിന്നീട് പുറത്തിറങ്ങിയിരുന്നു. 1962-ൽ പോപ് ജോൺ ഇരുപത്തിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.[1]