കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനാണ് പീറ്റർ ക്ലാവർ. (26 ജൂൺ 1581–8 സെപ്റ്റംബർ 1654) 1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയ്യാറായി. 1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്.[1] ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്. അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പീറ്റർ തയ്യാറായി. 1654 സെപ്റ്റംബർ എട്ടാം തീയതി മരണമടഞ്ഞു.[2] 1888 പോപ് ലിയോ പതിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. [1]

പീറ്റർ ക്ലാവർ
കറുത്തവർഗ്ഗക്കാരുടെ അപ്പസ്തോലൻ
Religious, priest and confessor, Patron of the missions to African peoples
ജനനം(1581-06-26)26 ജൂൺ 1581
Verdu, Urgell, Lleida,
Catalonia, സ്പെയിൻ
മരണം8 സെപ്റ്റംബർ 1654(1654-09-08) (പ്രായം 73)
Cartagena, New Kingdom of Granada, New Spain,
Spanish Empire
വണങ്ങുന്നത്കത്തോലിക്കാസഭ, അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ
വാഴ്ത്തപ്പെട്ടത്1851 ജൂലൈ 16, റോം, Papal States by Pope Pius IX
നാമകരണം1888 ജനുവരി 15, റോം, Papal States by പോപ് ലിയോ പതിമൂന്നാമൻ
പ്രധാന തീർത്ഥാടനകേന്ദ്രംChurch of Saint Peter Claver
Cartagena, Colombia
ഓർമ്മത്തിരുന്നാൾ9 സെപ്റ്റംബർ
മദ്ധ്യസ്ഥംSlaves, Colombia, race relations, ministry to African-Americans

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പീറ്റർ_ക്ലാവർ&oldid=3089527" എന്ന താളിൽനിന്ന് ശേഖരിച്ചത്