പീനിനി ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പീനിനി ദേശീയോദ്യാനം (Polish: Pieniński Park Narodowy), പോളണ്ടിന്റെ ഏറ്റവും തെക്കേ അറ്റത്ത് പീനിനി മലനിരകളുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശമാണ്. ഭരണപരമായി, സ്ലൊവാക്യയുടെ അതിർത്തിയിൽ ലെസ്സെർ പോളണ്ട് വോയിവോഡെഷിപ്പിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിന്റെ മുഖ്യ കാര്യാലയം ക്രോസീൻകോ നാഡ് ഡുണാജ്സെമിലാണ്.
പീനിനി ദേശീയോദ്യാനം | |
---|---|
Polish: Pieniński Park Narodowy ഇംഗ്ലീഷ്: Pieniny National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lesser Poland Voivodeship, പോളണ്ട് |
Nearest city | Szczawnica |
Coordinates | 49°25′N 20°22′E / 49.417°N 20.367°E |
Area | 23.46 കി.m2 (9.06 ച മൈ) |
Established | 1932 |
Governing body | പരിസ്ഥിതി മന്ത്രാലയം |
Website | www |
പീനിനി പർവ്വതനിര, പീനിനി സ്പിസ്കീ, മെയിൽ പീനിനി, പീനിനി വ്ലാസിവെ എന്നിങ്ങനെ മൂന്നു റേഞ്ചുകളായി തിരിച്ചിരിക്കുന്നു. ഇതിൽ മൂന്നാമത്തേതിലാണ് ദേശീയോദ്യാനം നിലനിൽക്കുന്നത്. ദേശീയോദ്യാനത്തിൻറെ വിസ്തൃതി 23.46 ചതുരശ്ര കിലോമീറ്ററാണ് (9.06 ചതരശ്ര മൈൽ), ഇതിൽ 13.11 km² വനപ്രദേശമാണ്. ഉദ്യാനത്തിൻറെ മൂന്നിലൊന്നു ഭാഗം (7.5 കി.മീ²) കർശനമായി സംരക്ഷിച്ചിക്കപ്പെട്ടിരിക്കുന്നു. പർവതങ്ങളുടെ സ്ലൊവാക് ഭാഗത്ത് പീനിൻസ്കി നരോഡ്നി ഉദ്യാനം എന്ന പേരിൽ ഒരു സമാന്തര ഉദ്യാനം സ്ഥിതിചെയ്യുന്നു.
ചരിത്രം
തിരുത്തുകപീനിനി ദേശീയ ഉദ്യാനം സൃഷ്ടിക്കുന്നതിനുള്ള ആശയം 1921 ൽ ആദ്യമായി ആവിഷ്കരിച്ചത് “നാഷണൽ കമ്മീഷൻ ഫോർ ദ പ്രിസർവേഷൻ ഓഫ് നേച്ചറിലെ” (പോളിഷ്: Państwowa Komisja Ochrony Przyrody) അംഗമായിരുന്ന പ്രൊഫസർ വ്ലാഡിസ്ലോവ് സ്‍സഫർ ആയിരുന്നു.
അതേ വർഷംതന്നെ 75,000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഒരു സ്വകാര്യ സംരക്ഷണമേഖല ക്സോർസ്റ്റിൻ കോട്ടയുടെ അവശിഷ്ടങ്ങൾക്കു ചുറ്റുപാടുമായി സ്റ്റാനിസ്ലോവ് ഡ്രോഹോജോവ്സ്കിയുടേതായി തുറന്നിരുന്നു. 1928-ൽ പോളിഷ് സർക്കാർ ആദ്യത്തെ ഭൂമി വാങ്ങൽ ഇടപാടു നടത്തുകയും 1932 മെയ് 23-ന് കൃഷി മന്ത്രാലയം “നാഷണൽ പാർക്ക് ഇൻ ദ പീനിനി” എന്ന പേരിൽ 7.36 km² പ്രദേശം ഉൾപ്പെടുത്തി ഒരു പ്രാഥമിക ദേശീയോദ്യാനം സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, 1954 ഒക്ടോബർ 30 ന് പൂർണ്ണ അർത്ഥത്തിൽ ഔദ്യാഗികമായി പീനിനി ദേശീയോദ്യാനം പ്രവർത്തനമാരംഭിക്കുയും ചെയ്തു.