പി. ഷൺമുഖം
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്നു പി. ഷൺമുഖം(1927 മാർച്ച് 25 - 2 ഫെബ്രുവരി 2013). 1954 മുതൽ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1980 മുതൽ മൂന്നുതവണ പുതുച്ചേരിയിൽനിന്നുള്ള പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ കാലയളവുകളിലായി രണ്ടുതവണ മുഖ്യമന്ത്രി പദത്തിലിരുന്നിട്ടുണ്ട്.
പി. ഷൺമുഖം | |
---|---|
പോണ്ടിച്ചേരി മുഖ്യമന്ത്രി | |
ഓഫീസിൽ 2000 മാർച്ച് 22 – 2001 ഒക്റ്റോബർ 27 | |
ഗവർണ്ണർ | രജനി റായ് |
മുൻഗാമി | ആർ.വി. ജാനകീരാമൻ |
പിൻഗാമി | എൻ. നാഗസ്വാമി |
പോണ്ടിച്ചേരി ലോക്സഭാംഗം | |
ഓഫീസിൽ 1980–1991 | |
പ്രധാനമന്ത്രി | ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി |
മുൻഗാമി | അരവിന്ദ ബാല പജനോർ |
പിൻഗാമി | എം.ഒ.എച്ച്. ഫറൂഖ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 25, 1927 |
മരണം | ഫെബ്രുവരി 2, 2013 കാരൈക്കൽ | (പ്രായം 85)
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
തൊഴിൽ | പൊതുപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുക1978 മുതൽ കാൽനൂറ്റാണ്ടോളം പുതുച്ചേരി കോൺഗ്രസ് പ്രസിഡന്റുസ്ഥാനം വഹിച്ച യാനത്തു നിന്ന് ജനവിധി നേടി 2000-2001 വർഷം മുഖ്യമന്ത്രിയായി. പിന്നീട് 2001-ൽ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി. എങ്കിലും ആറുമാസത്തിനകം ജനവിധിനേടാൻ കഴിയാഞ്ഞതിനാൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ. രംഗസ്വാമിക്കായി അവസരം ഒഴിഞ്ഞു. 1969-1973 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായും ചുമതല വഹിച്ചു. 2001 വരെ എ.ഐ.സി.സി. പ്രവർത്തക സമിതിയിലെ സ്ഥിരംക്ഷണിതാവായിരുന്നു.