1999 ബാച്ച് ഐപിഎസ് ഓഫീസറായ പി. വിജയൻ നിലവിൽ കേരള പോലീസ് അഡീഷണൽ ഡിജിപി യും ഇന്റലിജൻസ് മേധാവിയുമാണ്. റെയിൽവേ ഡിഐജി, പോലീസ് കമ്മീഷണർ എന്നീ പദവികളിലും പ്രവർത്തിച്ചു.

പി. വിജയൻ

ഐ.പി.എസ്.
ജനനം (1968-02-04) 4 ഫെബ്രുവരി 1968  (56 വയസ്സ്)
പൂത്തുർമഠം, കോഴിക്കോട്
Police career
വകുപ്പ്ഇന്റലിജൻസ്, ആർമഡ് പോലിസ് ബറ്റാലിയൻസ്, കേരള റെയിൽവേ പോലിസ്
രാജ്യംഇന്ത്യ
റാങ്ക്ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐ.ജി)

ജീവിത രേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ പുത്തൂർമഠം സ്വദേശിയാണ്. ആദ്യവട്ടം എസ്.എസ്.എൽ.സി. പരീക്ഷ വിജയിക്കാതിരുന്ന പി. വിജയൻ, അതിനുശേഷം കുട്ടിക്കാലത്ത് തന്നെ മറ്റ് ജോലികൾ ചെയ്തിരുന്നു. ആദ്യശ്രമത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് എസ്.എസ്.എൽ.സി. പാസ്സായത്. സോപ്പ് കമ്പനിയിൽ ജോലി ചെയ്യുകയും സ്കൂൾ കുട്ടികൾക്ക് ക്ലാസുകളെടുക്കയും ചെയ്തു. [1] കോഴിക്കോട് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ എം.എ. ബിരുദവും എം.ഫില്ലും നേടിയിട്ടുണ്ട്. പിന്നീട് 1999-ൽ ഇന്ത്യൻ പോലിസ് സർവീസ് പരീക്ഷ പാസ്സായി. [2]

പി. വിജയൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് ജനകീയം2006 എന്ന പേരിൽ സ്റ്റുഡന്റ് പോലീസിന്റെ ആദിരൂപത്തിന് തുടക്കമാകുന്നത്. 2008ൽ സ്റ്റുഡന്റ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. 2010ൽ കേരള സർക്കാർ പദ്ധതിയായി പ്രഖ്യാപിക്കുകയും പി. വിജയൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്‌റ്റേറ്റ് നോഡൽ ഓഫീസറായി ചുമതലയേൽക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32000 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുണ്ട്.

ഇൻഡ്യൻ പോലീസ് സർവീസ്

തിരുത്തുക

1999 ബാച്ച് ഐ.പി.എസ് ഓഫീസറായ വിജയൻ 2001-ൽ കാഞ്ഞങ്ങാട് എ.എസ്.പിയായി നിയമിതനായി. 2002 മുതൽ കാസർഗോഡ്, തിരുവനന്തപുരം റൂറൽ, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ പോലീസ് മേധാവിയായി സ്ഥാനമേറ്റു.

പ്രധാന പദവികളിൽ

  • പോലീസ് കമ്മീഷണർ[3]
  • കൊച്ചി സിറ്റി
  • കോഴിക്കോട് സിറ്റി
  • തൃശൂർ സിറ്റി
  • തിരുവനന്തപുരം സിറ്റി


  • 2012-2017 ഡി.ഐ.ജി
  • 2017 മുതൽ ഐ.ജി.

അന്വേഷണ ഏജൻസി മേധാവി

തിരുത്തുക
  • കളമശ്ശേരി ബസ് കത്തിക്കൽ കേസ് [4], ശബരിമല തന്ത്രി കേസ് [5], ചേളാമ്പ്ര ബാങ്ക് കവർച്ച കേസ് [6], പ്രധാനമന്ത്രിക്കെതിരെയുള്ള ഈ‌മെയിൽ ഭീക്ഷണി കത്ത് [7] എന്നീ പ്രധാന്യമുള്ള കേസുകൾ അന്വേഷിച്ചത് പി. വിജയന്റെ നേതൃത്വത്തിലായിരുന്നു.

അവാർഡുകൾ

തിരുത്തുക

സി.എൻ.എൻ. - ഐ.ബി.എൻ.ന്റെ ഇന്ത്യൻ ഓഫ് ദി ഇയർ 2014 ആയി തിരഞ്ഞെടുക്കപ്പെട്ടു [8]

കുടുംബം

തിരുത്തുക

മെഡിക്കൽ ഡോക്ടറായ ഡോ. എം. ബീനയാണ് ഭാര്യ. 1999-ഐ.എ.എസ്. പാസായ സിവിൽ സർവന്റ് ഉദ്യോഗസ്ഥയുമാണ്. [9] രണ്ട് കുട്ടികളുമുണ്ട്. മാതൃക ഉദ്യോഗസ്ഥ ദമ്പതികളായി 2008-ൽ തൃശ്ശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് തിരഞ്ഞെടുത്തു. [10]

"https://ml.wikipedia.org/w/index.php?title=പി._വിജയൻ&oldid=4120185" എന്ന താളിൽനിന്ന് ശേഖരിച്ചത്