സാഹിത്യനിരൂപകനും ചരിത്ര ഗവേഷകനും അധ്യാപകനുമായിരുന്നു പ്രൊഫ.പി.മീരാക്കുട്ടി (28 ഫെബ്രുവരി 1930 - 24 ഓഗസ്റ്റ് 2017). [1][2]വിമർശനം, ചരിത്രം, വ്യാകരണം, ജീവചരിത്രം എന്നീ മേഖലകളിലായി 25 ലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. [3]

പി. മീരാക്കുട്ടി
പി. മീരാക്കുട്ടി
ജനനം
പി. മീരാക്കുട്ടി

(1930-02-28)ഫെബ്രുവരി 28, 1930
കോതമംഗലം
മരണംഓഗസ്റ്റ് 24, 2017(2017-08-24) (പ്രായം 87)
എറണാകുളം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യനിരൂപകനും അധ്യാപകനും
അറിയപ്പെടുന്നത്സാഹിത്യനിരൂപണം
അറിയപ്പെടുന്ന കൃതി
ശബരിമല ശ്രീ അയ്യപ്പനും കുഞ്ചനും

ജീവിതരേഖ

തിരുത്തുക

കോതമംഗലത്തു മരോട്ടിക്കൽ പരീത് മമ്മിയുടെയും കയ്യുമ്മയുടെയും മകനായി ജനിച്ചു. [4] ദീർഘകാലം കൊല്ലം ടി.കെ.എം ആർട്സ് കോളേജിൽ അധ്യാപകനായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ തുടക്കം മുതൽ അവിടെ അദ്ധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി നിർവ്വാഹക സമിതി അംഗം, പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1980 കളിൽ ദീർഘകാലം മലയാള മനോരമ വാരാന്തപ്പതിപ്പിൽ പുസ്തക നിരൂപണ പംക്തി കൈകാര്യം ചെയ്തിരുന്നു. ശബരിമല അയ്യപ്പനെക്കുറിച്ചും ഓണത്തെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ നിലപാടുകൾ വിവാദമുയർത്തി.[5][6] കവി ഇടപ്പള്ളിയുടെ മരണം ആത്മഹത്യയല്ലെന്നു അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സമർത്ഥിച്ചു.[7]

  • ആശാൻ കവിത : കവിയുടെ ആത്മകഥ
  • ആശാൻ, കേരള കാളിദാസൻ
  • ആശാൻ കവിത രോധവും പ്രതിരോധവും
  • ആശാൻ തൊട്ട് ഇടശ്ശേരി വരെ
  • ലീല (ലഘു പഠനം)
  • ചണ്ഡാലഭിക്ഷുകി (ലഘു പഠനം)
  • വിലാസിനിയുടെ ആഖ്യാനകല
  • വിലാസിനിയുടെ നോവലുകൾ : ആത്മകഥയുടെ പാഠഭേദങ്ങൾ
  • അപ്പൻ പവിതയുടെ തിരുമധുരപ്രസാദം
  • തച്ചേത്തു കവിതയുടെ പൂപ്പൊലി
  • മണപ്പാടൻ കവിതയുടെഹരിതകലാവണ്യപൂരം
  • മുഖത്തലയുടെ ഖണ്ഡകാവ്യങ്ങൾ
  • ഇടശ്ശേരി : നവഭാവുകത്തിന്റെ കവി
  • ബഷീർ : കാലത്തിന്റെ കനൽ
  • അത്യന്താധുനിക നിരൂപണം
  • ഇസങ്ങൾ സാഹിത്യത്തിൽ
  • അമൃതലേഖ
  • അകലെക്കാഴ്ചകൾ
  • ബഷീറിന്റെ പൂവമ്പഴം
  • അകലക്കാഴ്ചകൾ
  • ആങ്കുരങ്ങൾ ഇതളുകൾ
  • കേരളപാണിനീയം ചില അനുബന്ധ ചിന്തകൾ
  • ശബരിമല ശ്രീ അയ്യപ്പനും കുഞ്ചനും
  • കലാപബോധത്തിന്റെ കനികൾ
  • നോവൽ പോലെ ഒരു ആത്മകഥ (രണ്ട് ഭാഗം)
  • എ. തങ്ങൾ കുഞ്ഞ് മുസലിയാർ
  • ജലാലുദ്ദീൻറൂമി കഥകൾ
  • പൂമൊട്ടുകൾ
  • രാമായ​ണ ചമ്പു സുന്ദരകാണ്ഡം(സംസ്കൃത വിവർത്തനം)

പുരസ്കാരങ്ങൾ

തിരുത്തുക
  • വള്ളത്തോൾ പുരസ്കാരം
  • ആശാൻ ശതാബ്ദി പുരസ്കാരം
  • എസ്.ബി.ടി. സാഹിത്യ പുരസ്കാരം
  • കേസരി പുരസ്കാരം
  • സി.എച്ച്. മുഹമ്മദ്കോയ അവാർഡ്
  • ഹോദരൻ അയ്യപ്പൻ അവാർഡ്
  • ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്
  1. Manorama News. "Prof. P Meerakutty passed away - Manorama News" – via YouTube.
  2. "പ്രൊഫ.പി.മീരാക്കുട്ടി നിര്യാതനായി". leftclicknews.com. Archived from the original on 2018-07-05. Retrieved 2019-02-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://www.keralasahityaakademi.org/pdf/22-04-17/ANUSOCHANAM-26.08.2017.pdf
  4. admin (14 October 2017). "മീരാക്കുട്ടി. പി".
  5. Kanam, Dr (29 July 2015). "പത്തനംതിട്ട: വിക്രമാദിത്യ വരഗുണൻ എന്ന വേണാട്ടരച്ചനും ശബരിമല അയ്യപ്പൻ എന്ന അവതാരപുരുഷനും".
  6. "തിരുവോണത്തിന്റെ തിരുപ്പുറപ്പാട്‌ : ഒരു പുതിയ വീക്ഷണം - പി മീരാക്കുട്ടി". Archived from the original on 2019-02-07. Retrieved 2019-02-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-18. Retrieved 2019-02-13. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി._മീരാക്കുട്ടി&oldid=4084292" എന്ന താളിൽനിന്ന് ശേഖരിച്ചത്