പി. ദേവദാസ്
പി. ദേവദാസ് (1938-1993) പ്രശസ്തനായ കേരളീയ ശബ്ദലേഖകൻ.മൂന്നുതവണ ശബ്ദലേഖനത്തിനുള്ള ദേശീയപുരസ്ക്കാരം നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ,ജി. അരവിന്ദൻ മുതലായവരോടോപ്പം നിരവധി സിനിമകളിൽ പി. ദേവദാസ് പ്രവർത്തിച്ചിട്ടുണ്ട്.
പി. ദേവദാസ് | |
---|---|
ജനനം | 1938 |
മരണം | 1993 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശബ്ദലേഖകൻ |
അറിയപ്പെടുന്നത് | ശബ്ദലേഖകൻ |
ജീവചരിത്രം
തിരുത്തുക1962-ബാച്ചിൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ശബ്ദലേഖനത്തിൽ ബിരുദം നേടി. ചിത്രലേഖയിൽ ശബ്ദലേഖകനായും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായും ജോലിചെയ്തിരുന്നു.പിന്നീട് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിതമായതോടെ അവിടെ ശബ്ദലേഖകനായി.
പുരസ്ക്കാരങ്ങൾ
തിരുത്തുകദേശീയപുരസ്ക്കാരങ്ങൾ
തിരുത്തുക- എലിപ്പത്തായം 1981
- മുഖാമുഖം 1984
- അനന്തരം 1987