പി.ശിവരാമപിള്ള സ്മാരക ലൈബ്രറി, കുറിച്ചിത്താനം
കോട്ടയം കുറിച്ചിത്താനത്ത് പി. ശിവരാമപിള്ളയുടെ നേതൃത്വത്തിൽ 1949ൽ ആരംഭിച്ച ലൈബ്രറിയാണിത്. ധാരാളം റഫറൻസ് ഗ്രന്ഥങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്.[1]
പ്രമുഖരുടെ സന്ദർശനം
തിരുത്തുകപ്രമുഖരായ നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഈ ഗ്രന്ഥശാലയിലെത്തിയിട്ടുണ്ട്. ഇവിടത്തെ പഴയ സന്ദർശക ഡയറിയിൽ വലിയ എഴുത്തുകാരുടെ കയ്യെഴുത്ത് കാണാം. വയലാർ രാമവർമ, എസ്.കെ.പൊറ്റെക്കാട്ട്, ചെറുകാട്, എം.പി.മന്മഥൻ, എം.കൃഷ്ണൻ നായർ, തിരുനെല്ലൂർ കരുണാകരൻ, തകഴി ശിവശങ്കരപ്പിള്ള, ആനന്ദ് ശിവറാം, കാരൂർ നീലകണ്ഠപ്പിള്ള തുടങ്ങിയവരുടെ ആശംസകൾ കാണാം.