പി.ജെ. ഉണ്ണിക്കൃഷ്ണൻ
കൊല്ലം സ്വദേശിയായ നാടക പ്രവർത്തകനാണ് പി.ജെ. ഉണ്ണികൃഷ്ണൻ. നടനായും നാടക സംവിധായകനായും നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. 2019 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[1]
പി.ജെ. ഉണ്ണികൃഷ്ണൻ | |
---|---|
ജനനം | നീരാവിൽ, കൊല്ലം |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നാടക പ്രവർത്തകൻ |
അറിയപ്പെടുന്ന കൃതി | ഏകാന്തം |
ജീവിതരേഖ
തിരുത്തുകകൊല്ലം നീരാവിൽ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരബാദ് സെൻട്രൽ സർവകലാശാല, [2]പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (അഭിനയം)എന്നിവടങ്ങളിൽ നാടക പഠനം നടത്തി. പ്രകാശ് കലാകേന്ദ്രം, കൊല്ലം സോപാനം തുടങ്ങിയവയിലൂടെ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. കൊല്ലം സോപാനത്തിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്‌സ് തുടങ്ങിയപ്പോൾ അതിന്റെ കോ-ഓർഡിനേറ്ററായി.
സൂര്യ ഫെസ്റ്റിവൽ, ഇറ്റ് ഫോക്ക് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
നാടകങ്ങൾ
തിരുത്തുക- മേരി ലോറൻസ്(സംവിധാനം-അഭിനയം)
- ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (സംവിധാനം,അഭിനയം)
- സൂര്യത്താനം (സംവിധാനം, അഭിനയം)
- സബർമതി (സംവിധാനം)
- ബിനാലെ (രചന,സംവിധാനം)
- അന്ത്-അനന്ത് (രചന-അവതരണം:NSD റെപ്പർട്ടറി,സംവിധാനം:അഭിലാഷ് പിള്ള)
- ഒരു സദാചാരകാലത്ത് (സംവിധാനം)
- സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’(സംവിധാനം)
- ‘പകയുടെ ഈശ്വരൻ’ (രചന,സംവിധാനം,അഭിനയം)
- കാരൂരിന്റെ ‘ഉതുപ്പാന്റെ കിണർ’ (നാടകീയാവിഷ്‌ക്കാരം),സംവിധാനം,അഭിനയം)
- ‘ഏകാന്തം’(രചന)
- ഛായാമുഖി (അഭിനയം-രചനയും സംവിധാനവും പ്രശാന്ത് നാരായണൻ)
- 'തിരുനല്ലൂർ;കവിയും വ്യക്തിയും'(sound&lightshow -സംവിധാനം)
- ചുവന്ന താഴ്‌വരയിൽ (തിരുനല്ലൂർ കവിതയുടെ ദൃശ്യാവിഷ്‌ക്കാരം- നർത്തകി കീർത്തി പണിക്കരുമായി ചേർന്ന്)
- കുക്കുകുക്കു തീവണ്ടി (കുട്ടികളുടെ നാടകം-രചന,സംവിധാനം)
- കൂത്താടികൾ (കുട്ടികളുടെ നാടകം- രചന,സംവിധാനം)
- നാരായണൻ കുട്ടി( കുട്ടികളുടെ നാടകം-രചന,സംവിധാനം)
- സഹനം, ജോസഫ് ഒരു താരതമ്യ നാടകം,യോനാ (ബൈബിൾ നാടകങ്ങൾ-രചന,സംവിധാനം)
- കെപിഎസി യുടെ ഇന്നലെകളിലെ ആകാശം (അഭിനയം)
- പുനർജ്ജനിയുടെ തീരം (സംവിധാനം)
- മുക്തി (രചന,അഭിനയം)
- ശുദ്ധമദ്ദളം (സംവിധാനം)
- ആർട്ടിക് (അഭിനയം - രചനയും സംവിധാനവും കെ.ആർ. രമേഷ്)
കൃതികൾ
തിരുത്തുക- ഏകാന്തം (അഞ്ച് നാടകങ്ങളുടെ സമാഹാരം)
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് - 2018
അവലംബം
തിരുത്തുക- ↑ https://www.deshabhimani.com/news/kerala/sangeetha-nadaka-academi/813788
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-30. Retrieved 2019-10-10.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറം കണ്ണികൾ
തിരുത്തുക- അവാർഡ് കാറ്റലോഗ് - ഇന്റർനെറ്റ് ആർക്കൈവിൽ