പി.കെ. വീരരാഘവൻ നായർ
പ്രസിദ്ധ മലയാള നാടകകൃത്തായിരുന്നു പി.കെ. വീരരാഘവൻ നായർ. 1917-ലാണ് ജനനം. കെ.വി. നീലകണ്ഠൻ നായർ, പി.കെ. വിക്രമൻ നായർ എന്നിവർക്കൊപ്പം ദക്ഷിണ കേരളത്തിൽ നാടകരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ ഇദ്ദേഹവും ഭാഗഭാക്കായിരുന്നു. [1]17 വർഷത്തോളം ആകാശവാണിയിൽ റേഡിയോ അമ്മാവന് ശബ്ദം നൽകി. മലയാളി, പ്രഭാതം തുടങ്ങിയ പത്രങ്ങളിൽ ലേഖകനായിരുന്നു. ആാനുകാലികങ്ങളിലും പത്രങ്ങളിലും ‘വീരൻ’ എന്നപേരിൽ നാടകങ്ങൾ പ്രസി ദ്ധീകരിച്ചിരുന്നു.
പി.കെ. വീരരാഘവൻ നായർ | |
---|---|
ജനനം | 1917 |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
Genre | നാടകം |
ആകാശവാണിയിൽ
തിരുത്തുകജഗതി എൻ. കെ. അചാരി എഴുതി, അദ്ദേഹവും പി. കെ. വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം ഏറെ ജന പ്രിയമായിരുന്നു.
ആൾ ഇന്ത്യാ റേഡിയോ ദേശീയ തലത്തിൽ നടത്തിയ നാടകമത്സരത്തിൽ തൂവലും തുമ്പയുമെന്ന നാടകം തെരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. വീരൻ, അടൂർഭാസി, വഞ്ചിയൂർ മാധവൻ നായർ, ജഗതി എൻ.കെ.ആചാരി എന്നിവരായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആത്മസഖി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തി. വഴി മാറിയ പറവകൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.[2]‘കന്യാകുമാരി’ യിലും കള്ളിച്ചെല്ലമ്മയിലും പ്രധാനവേഷം ചെയ്തു. .
കൃതികൾ
തിരുത്തുകഅഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുകസിനിമ | കഥാപാത്രം | സംവിധാനം | വർഷം |
---|---|---|---|
ആത്മസഖി | ജമീന്ദാർ | ജി ആർ റാവു | 1952 |
ബാല്യസഖി | വിലാസിനിയുടെ അച്ഛൻ | ആന്റണി മിത്രദാസ് | 1954 |
പുത്രധർമ്മം | കേശവൻ മുതലാളി | വിമൽകുമാർ | 1954 |
ഹരിശ്ചന്ദ്ര | ആന്റണി മിത്രദാസ് | 1955 | |
ന്യൂസ് പേപ്പർ ബോയ് | വക്കീൽ ഗുമസ്ഥൻ | പി രാമദാസ് | 1955 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 | |
അമ്പലപ്രാവ് | ആദിത്യവർമ്മ | പി ഭാസ്ക്കരൻ | 1970 |
അഭയം | കുഞ്ഞുകൃഷ്ണമേനോൻ | രാമു കാര്യാട്ട് | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 | |
പ്രിയ | മധു | 1970 | |
സ്ത്രീ | നാണുക്കുട്ടൻ നായർ | പി ഭാസ്ക്കരൻ | 1970 |
തെറ്റ് | പൈലി | കെ എസ് സേതുമാധവൻ | 1971 |
മൂന്നു പൂക്കൾ | കുട്ടൻനായർ | പി ഭാസ്ക്കരൻ | 1971 |
പഞ്ചവൻ കാട് | രാമയ്യൻ | എം കുഞ്ചാക്കോ | 1971 |
മുത്തശ്ശി | കുക്ക് | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 | |
പുത്തൻ വീട് | കെ സുകുമാരൻ നായർ | 1971 | |
ആഭിജാത്യം | എ വിൻസന്റ് | 1971 | |
രാത്രിവണ്ടി | വിജയനാരായണൻ | 1971 | |
നീതി | എ ബി രാജ് | 1971 |
പുരസ്കാരങ്ങൾ
തിരുത്തുകപുലിവാൽ എന്ന നാടകത്തിന് 1968-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [7][8].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-21. Retrieved 2012-08-12.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ https://en.msidb.org/m.php?412
- ↑ http://books.google.co.in/books/about/T%C5%ABvalu%E1%B9%83_t%C5%ABmpayu%E1%B9%83.html?id=uo0RAQAAIAAJ&redir_esc=y
- ↑ http://openlibrary.org/works/OL370512W/Puliva%CC%84la%CC%87
- ↑ http://openlibrary.org/works/OL370511W/Na%CC%84l%CC%A3e_ka%CC%84n%CC%A3unnavane_innu_ka%CC%84n%CC%A3unnilla
- ↑ http://www.worldcat.org/title/nalum-nala/oclc/663287686&referer=brief_results
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.