ഇന്ത്യയിലെ പ്രമുഖനായ ഒരു ആണവ ഭൗതികശാസ്ത്രജ്ഞനായിരുന്നു പത്മനാഭ കൃഷ്ണഗോപാല അയ്യങ്കാർ (29 ജൂൺ 1931 – 21 ഡിസംബർ 2011). ഭാഭാ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ആണവവിസ്ഫോടന പരീക്ഷണത്തിൽ (പൊഖ്റാൻ-1974) ഇദ്ദേഹം പ്രമുഖ പങ്ക് വഹിച്ചു. ഇതേത്തുടർന്ന് 1975-ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.

പി.കെ. അയ്യങ്കാർ
ജനനം(1931-06-29)29 ജൂൺ 1931
തിരുവനന്തപുരം, കേരളം[1]
മരണം21 ഡിസംബർ 2011(2011-12-21) (പ്രായം 80)[2]
മുംബൈ
താമസംന്യൂ ഡെൽഹി
ദേശീയതഭാരതീയൻ
മേഖലകൾആണവഭൗതികശാസ്ത്രം
സ്ഥാപനങ്ങൾആണവോർജ്ജ വകുപ്പ്
ഭാഭാ ആണവ ഗവേഷണ കേന്ദ്രം
ആണവോർജ്ജ കമ്മീഷൻ
ഡോക്ടറേറ്റിനുള്ള ഉപദേശകൻബി. എൻ. ബ്രോക്ക്‌ഹൗസ്
പ്രധാന പുരസ്കാരങ്ങൾപത്മഭൂഷൺ (1975)
ഭട്നാഗർ പുരസ്കാരം (1971)

ആദ്യകാല ജീവിതംതിരുത്തുക

തിരുവനന്തപുരം ജില്ലയിലെ വലിയശാലയിൽ ജനിച്ച അയ്യങ്കാർ അട്ടക്കുളങ്ങര പ്രൈമറി സ്കൂൾ, ശ്രീമൂലം തിരുനാൾ ഇംഗ്ലീഷ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി[3]. കേരള സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടിയ ശേഷം ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

അവലംബംതിരുത്തുക

  1. ഗൂഗിൾ ബുക്സ്
  2. "PK Iyengar, nuclear scientist, dies at 80 - The Times of India". ടൈംസ് ഓഫ് ഇന്ത്യ. ശേഖരിച്ചത് 2011-12-21.
  3. ആണവോർജ്ജയശസ്സിന്റെ പ്രകാശഗോപുരം - മലയാള മനോരമ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._അയ്യങ്കാർ&oldid=1822761" എന്ന താളിൽനിന്ന് ശേഖരിച്ചത്