പി.എസ്. ജലജ
നിരവധി അന്താരാഷ്ട്ര ബിനലെകളിൽ പങ്കെടുത്തിട്ടുള്ള മലയാളി ചിത്രകാരിയാണ് ജലജ. പി.എസ്. രണ്ടു തവണ കേരള ലളിത കലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകപെരുമ്പാവൂരിനു സമീപം കീഴില്ലം സ്വദേശിയായ പി.എസ്. ജലജ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദം നേടി. 2010ൽ സൗത്ത് കൊറിയയിലെ ഗ്വാഞ്ജുവിലും കഴിഞ്ഞവർഷം നടന്ന പ്രാഗ് ബിനാലെയിലും[1] സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
കൊച്ചി മുസിരിസ് ബിനാലെയിൽ "ക്രൗഡ്" എന്ന ചിത്രപരമ്പരയിലെ 30 അടി നീളവും നാലടി വീതിയുമുള്ള "ടഗ് ഓഫ് വാർ" എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു.[3] ഡെൽഹിയിലെ കൂട്ട ബലാത്സംഗത്തിൽ മരണമടഞ്ഞ പെൺകുട്ടിക്ക് സമർപ്പിച്ചും സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷധിച്ചും ആസ്പിൻവാൾ ഹൗസിനുള്ളിലെ ഭിത്തിയിൽ നവജാതയായ പെൺകുഞ്ഞി ൻറെ കരയുന്ന നഗ്നചിത്രം വരച്ചു.[4] ചിത്രത്തിനു മുന്നിൽ പ്രതീകാത്മകമായി നിർമിച്ച കല്ലറയിൽ ഒരു സംഘം കലാകാരന്മാരും കലാസ്വാദകരും ചേർന്നു ചുവന്ന പൂക്കളർപ്പിക്കുകയും മെഴുകുതിരികൾ കത്തിക്കുകയും ചെയ്തു.[5]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-features/tp-metroplus/article1997566.ece
- ↑ http://www.metrovaartha.com/2012/12/28113919/KOCHI-BINALE-JALAJA.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.livevartha.com/read-more.php?id=28487[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thehindu.com/todays-paper/tp-national/ushering-in-new-year-with-pain/article4263915.ece
- ↑ http://www.metrovaartha.com/2013/01/02005238/binale.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-26. Retrieved 2012-12-28.
- ↑ https://lalithkala.org/sites/default/files/Fellowships%20%26%20State%20Awards%20-%20Press%20Release%20Final.pdf