പി.എം. ജോസഫ്
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കോൺഗ്രസ് പാർട്ടി പ്രവർത്തകനും മുൻ കേരളാ നിയമസഭാ സാമാജികനുമായ ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.എം. ജോസഫ് (27 നവംബർ1909-1985). ഒന്നാം കേരള നിയമസഭയിൽ മീനച്ചിൽ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത് പി.എം. ജോസഫായിരുന്നു[1]. 1909 നവംബർ 27നാണ് ജോസഫ് ജനിച്ചത്. ബിരുദദാരിയായ ഇദ്ദേഹമൊരു അഭിഭാഷകനുമായിരുന്നു.
പി.എം. ജോസഫ് | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | പി.ടി. ചാക്കോ |
മണ്ഡലം | മീനച്ചിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ 27, 1907 |
മരണം | 1985 | (പ്രായം 75–76)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
കോട്ടയം മുനിസിപ്പൽ കൗൺസിലർ, അകലക്കുന്നം ഗ്രാമീണ സഹകരണ ബാങ്ക് ഡയറക്ടർ, കോട്ടയം കോൺഗ്രസ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി തവണ ജോസഫ് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്.