പി.ആർ. തിലകം
തിരുവാരൂർ തിലകം എന്നറിയപ്പെടുന്ന ഇന്ത്യൻ സംഗീതസംവിധായകയും, ഗായകയും, തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള പരമ്പരാഗത നൃത്ത നാടകമായ കുരവഞ്ചിയുടെ വക്താവുമാണ് പി.ആർ. തിലകം.[1][2] തിരുവാരൂരിലെ ത്യാഗരാജ ക്ഷേത്രത്തിൽ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട സ്ത്രീകളുടെ ഒരു വിഭാഗമായ ഇസായ് വെല്ലാർ സമുദായത്തിലെ കോണ്ടി പരമ്പര (കോണ്ടി പൈതൃകം) സ്വദേശിയാണ് തിരുവാരൂർ തിലകം.[3][4]
പി.ആർ. തിലകം | |
---|---|
ജനനം | 1926 തിരുവാരൂർ, തമിഴ് നാട്, ഇന്ത്യ |
തൊഴിൽ | നാടക നൃത്ത അഭിനയത്രി |
അറിയപ്പെടുന്നത് | കുറവഞ്ചി നൃത്തനാടകം |
പുരസ്കാരങ്ങൾ | പത്മശ്രീ Sangeet Natak Akademi Award |
ത്യാഗരാജ ക്ഷേത്രത്തിന് പേരുകേട്ട തമിഴ്‌നാട്ടിലെ തിരുവാരൂരിലാണ് 1926-ൽ കോണ്ടി ദേവദാസികളിൽ അവസാനത്തെ ഒരാളായി നർത്തകരുടെ കുടുംബത്തിൽ തിലകം ജനിച്ചത്.[5] അവരുടെ മുത്തശ്ശിയായ നൃത്ത നാടകത്തിലെ ശ്രദ്ധേയയായ കാമലമ്പലിൽ നിന്ന് തിലകം കുറവഞ്ചി പഠിക്കുകയും[6] ഇന്ത്യയിലും വിദേശത്തും നിരവധി പൊതു വേദികളിൽ ഇവ അവതരിപ്പിക്കുകയും ചെയ്തു.[7]1997-ൽ സംഗീത നാടക അക്കാദമി അവാർഡിന് ഇവർ അർഹയായി.[8] [9] കലകൾക്ക് നൽകിയ സംഭാവനകൾക്കായി 2007-ൽ ഭാരത സർക്കാർ അവർക്ക് ഭാരതത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു.[10] ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ് അവളുടെ പ്രകടനം വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു വെക്കുകയും, അവരുടെ ജീവിത കഥ ഒരു മാസികയിൽ തിരഞ്ഞെടുത്ത ലേഖനമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.[11]
അവലംബങ്ങൾ
തിരുത്തുക- ↑ Ananda Lal (Ed.) (2004). The Oxford Companion to Indian Theatre. Oxford University Press. ISBN 9780195644463.
- ↑ Saṅgīt Mahābhāratī (2011). The Oxford Encyclopaedia of the Music of India. Oxford University Press. ISBN 9780195650983.
- ↑ Davesh Soneji (2012). Unfinished Gestures: Devadasis, Memory, and Modernity in South India. University of Chicago Press. p. 313. ISBN 9780226768090.
- ↑ "Before the music stopped". 13 December 2001. Retrieved 18 January 2016.
- ↑ "Padma Shri Awardees for Arts". Kutcheri Buzz. 28 January 2007. Retrieved 18 January 2016.
- ↑ "Major IGNCA Documentation". Indira Gandhi National Centre for the Arts. 2016. Archived from the original on 17 September 2008. Retrieved 18 January 2016.
- ↑ "Kalakshetra Annual Art Festival" (PDF). Ragashankara. 2016. Retrieved 18 January 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Overview in Oxford Index". Oxford University Press. 2016. Retrieved 18 January 2016.
- ↑ "SNA Awardees". Sangeet Natak Akademi. 2016. Archived from the original on 30 May 2015. Retrieved 18 January 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved 3 January 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Madras Season: Its Genesis". Sruti. December 2005. Retrieved 18 January 2016.