പി.ആർ. ഹരികുമാർ

കവി, കഥാകൃത്ത്, നിരൂപകൻ
(പി.ആർ.ഹരികുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി.ആർ. ഹരികുമാർ(1960-)കവി /കഥാകൃത്ത്‌/ നിരൂപകൻ

പി.ആർ.ഹരികുമാർ

ജീവചരിത്രം

1960-ൽ ആറ്റിങ്ങലിൽ ജനനം.

അച്ഛൻ: എൻ . പത്മനാഭപിള്ള , അമ്മ: സി.രാജമ്മ. ഭാര്യ: ലക്ഷ്‌മി മക്കൾ: നവീൻ, പ്രവീൺ

കേരള സർവകലാശാലയിൽ നിന്ന്‌ മലയാളത്തിൽ എം.എ. ബിരുദം. കാലിക്കറ്റ്‌ സർവകലാശാലയിൽ നിന്ന്‌ എം.ഫിൽ ബിരുദം. 1980-ൽ മുത്തശ്ശിയുടെ വഴി എന്ന ആദ്യകഥ പ്രസിദ്ധീകരിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഒരു കവിതാസമാഹാരവും നാല് ലേഖനസമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയമായ ഉള്ളടക്കത്തോടുകൂടിയ മൊബൈൽ പരിഹാരങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേക താൽപര്യം. ഭാരതീയഭാഷകളിലെഴുതപ്പെട്ട ഒരു പുസ്തകം (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം) ആദ്യമായി മൊബൈലിൽ അവതരിപ്പിച്ചു( 16 ജൂലൈ 2006). എഴുത്തച്ഛൻറെ രാമായണം, തമിഴ്‌ കൃതിയായ തിരുക്കുറൾ, സ്വന്തം നോവലായ നീലക്കണ്ണുകൾ എന്നിവ മൊബൈലിൽ അവതരിപ്പിച്ചു. ഫോൺ നോവൽ, ഫോൺ മാഗസീൻ, പോക്കറ്റ്‌ ഫിലിം എന്നിവ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചു.[1]


1986-മുതൽ   കാലടി ശ്രീശങ്കരാ കോളജിലെ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. 2016-ൽ വകുപ്പ്മേധാവിയായിരിക്കെ റിട്ടയർ ചെയ്തു.

  • നിറം വീഴുന്ന വരകൾ 1990 ( കഥകൾ)
  • വാക്കിന്റെ സൗഹൃദം 1992 (നിരൂപണം)
  • അലിയുന്ന ആൾരൂപങ്ങൾ 1998 ( കഥകൾ)
  • എഴുത്തിന്റെ മുദ്രകൾ 2012 ( നിരൂപണം)
  • നദീമാതൃകം 2016 (കവിതകൾ)
  • വചനാമൃതമനനം 2020 (ആദ്ധ്യാത്മികം)
  • ഏകാന്തം വേദാന്തം 2020(ആദ്ധ്യാത്മികം)

പുരസ്‌ക്കാരം

തിരുത്തുക

"കാവ്യഭാഷയുടെ വികാസം സ്വാതന്ത്ര്യാനന്തര മലയാളകവിതയിൽ" എന്ന പ്രബന്ധത്തിന് കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്മാരകസമ്മാനം (1988) ലഭിച്ചു.

കേരളസാഹിത്യഅക്കാദമി വൈദികസാഹിത്യത്തിലെ മികച്ച കൃതിക്ക് നല്കിവരുന്ന കെ . ആർ. നമ്പൂതിരി അവാർഡ് (2021) ഏകാന്തം വേദാന്തം എന്ന പഠനഗ്രന്ഥത്തിനു ലഭിച്ചു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-29. Retrieved 2009-04-27. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

3. http://www.prharikumar.com Archived 2009-05-17 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പി.ആർ._ഹരികുമാർ&oldid=4118881" എന്ന താളിൽനിന്ന് ശേഖരിച്ചത്