പിങ്കു
കുട്ടികൾക്കായി നിർമ്മിച്ച ഒരു ബ്രിട്ടീഷ്-സ്വിസ്സ് ക്ലേ അനിമേഷൻ പരമ്പരയാണ് പിങ്കു. പൈഗോസ് ഗ്രൂപ്പും ട്രിക്ക്ഫിലിം സ്റ്റുഡിയോയും ചേർന്ന് സ്വിസ്സ് ടെലിവിഷനു വേണ്ടി നിർമ്മിച്ചു. അന്റാർട്ടിക്കയിൽ ഇഗ്ലൂകളിൽ വസിക്കുന്ന ഒരു കൂട്ടം പെൻഗ്വിനുകളാണ് ഇതിലെ കഥാപാത്രങ്ങൾ. മുഖ്യകഥാപാത്രമായ കുട്ടിപ്പെൻഗ്വിന്റെ പേരാണ് പിങ്കു. പിങ്കുവിന്റെ മാതാപിതാക്കൾ, കുഞ്ഞനിയത്തി പിങ്കാ, റോബി എന്നു പേരായ ഒരു സീൽ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങൾ.
പിങ്കു | |
---|---|
തരം | അനിമേഷൻ |
സൃഷ്ടിച്ചത് | ഓട്ട്മർ ഗട്ട്മാൻ |
External links | |
Website |