പിംഗളി വെങ്കയ്യ
പിംഗളി വെങ്കയ്യ എന്ന വെക്തിയാണ് ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്തത്.1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു. 1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.[1]
പിംഗളി വെങ്കയ്യ | |
---|---|
ജനനം | |
മരണം | 4 ജൂലൈ 1963 | (പ്രായം 86)
ദേശീയത | Indian |
തൊഴിൽ | ജിയോളജിസ്റ്റ്, ഡിസൈനർ, സ്വാതന്ത്ര്യസമരപ്പോരാളി |
അറിയപ്പെടുന്നത് | ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തയാൾ |
ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥലത്ത് ഹനുമന്തറായുഡുവിന്റെയും ഭാര്യ . വെങ്കടരത്നമ്മയുടെയും മകനായി 1876 ഓഗസ്റ്റ് 2 -ാം തിയതി പിംഗളി ജനിച്ചു സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡായി സേവനമനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. 1963 ജൂലൈ 4 ന് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.