ഇന്ത്യൻ സ്പിൻ ബൗളിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തിയാണ്‌ ബാബാജി പാൽവങ്കർ ബാലു' (19 March 1876 – 4 July 1955)[1]. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു മൽസരം പോലും ഇദ്ദേഹം കളിച്ചിട്ടില്ല. ഇടങ്കൈയൻ ബൗളറായ ഇദ്ദേഹത്തിനു മികച്ച കൃത്യതയും പന്ത് ഇരു വശത്തേക്കും തിരിക്കാനും നല്ല കഴിവുണ്ടായിരുന്നു. പിൻനിരയിൽ സമാന്യം നന്നായി ബാറ്റ് ചെയ്യാനും ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദളിതന്മാരിൽ ഇന്ത്യൻ കായിക രംഗത്ത് ആദ്യകാലങ്ങളിൽ പ്രഭാവം ചെലുത്തിയ വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിനു ദളിതനായിരുന്നതിനാൽ ക്രിക്കറ്റ് ക്യാപ്റ്റനാകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരൻ പാൽവങ്കർ വിത്തൽ ഹിന്ദു ടീമിന്റെ ക്യാപ്ടനായത് ഇന്ത്യയിലെ സമൂഹത്തിലെ മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ്‌.[2]

Palwankar Baloo
പ്രമാണം:Palwankar Baloo.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Babaji Palwankar Baloo
ജനനം(1876-03-19)19 മാർച്ച് 1876
Dharwad, India
മരണം4 ജൂലൈ 1955(1955-07-04) (പ്രായം 79)
Bombay, India
ബൗളിംഗ് രീതിLeft-arm orthodox spin
റോൾbowler
ബന്ധങ്ങൾBP Shivram (brother), P Ganpat (brother), P Vithal (brother), YB Palwankar (son)
പ്രാദേശിക തലത്തിൽ
വർഷംടീം
1905–1921Hindus
First-class debut8 February 1906 Hindus v Europeans
അവസാന First-class8 December 1920 Hindus v Parsees
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ First-class
കളികൾ 33
നേടിയ റൺസ് 753
ബാറ്റിംഗ് ശരാശരി 13.69
100-കൾ/50-കൾ –/3
ഉയർന്ന സ്കോർ 75
എറിഞ്ഞ പന്തുകൾ 6431
വിക്കറ്റുകൾ 179
ബൗളിംഗ് ശരാശരി 15.21
ഇന്നിംഗ്സിൽ 5 വിക്കറ്റ് 17
മത്സരത്തിൽ 10 വിക്കറ്റ് 4
മികച്ച ബൗളിംഗ് 8/103
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 12/–
ഉറവിടം: CricketArchive, 27 January 2009
  1. http://www.manoramaonline.com/news/sports/India-Struggle-for-good-spinner.html
  2. India and the Contemporary World – I. NCERT. 2006. p. 151. ISBN 81-7450-536-9.
"https://ml.wikipedia.org/w/index.php?title=പാൽവങ്കർ_ബാലു&oldid=3135649" എന്ന താളിൽനിന്ന് ശേഖരിച്ചത്