പാൻഡോറ (പെയിന്റിംഗ്)

ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു പെയിന്റിംഗ്

പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് 1896-ൽ പ്രീ-റാഫേലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് പാൻഡോറ ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിൽ ആണ് ഈ ചിത്രം കാണപ്പെടുന്നത്.

പ്രീ-റാഫേലൈറ്റ് ശൈലി

തിരുത്തുക

1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു.[1][2] പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് പാൻഡോറ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രകാരനെക്കുറിച്ച്

തിരുത്തുക
 
ജോൺ വില്യം വാട്ടർഹൗസ്

ആദ്യം അക്കാദമിക് ശൈലിയിൽ ചിത്രീകരണം നടത്തുകയും പിന്നീട് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലിയും വിഷയവും ചിത്രീകരിക്കുന്നതിലൂടെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രകാരനായിരുന്നു ജോൺ വില്യം വാട്ടർഹൗസ്. ഗ്രീക്ക് പുരാണങ്ങളിൽ നിന്നും അർത്തുറിയൻ ഇതിഹാസങ്ങളിൽ നിന്നുമുള്ള സ്ത്രീകളെ ചിത്രീകരിച്ചതിലൂടെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ അറിയപ്പെട്ടിരുന്നു.

  1. Hilton, Timothy (1970). The Pre-Raphaelites, p. 46. Oxford University Press.
  2. Landow, George P. "Pre-Raphaelites: An Introduction". The Victorian Web. Retrieved 15 June 2014.
"https://ml.wikipedia.org/w/index.php?title=പാൻഡോറ_(പെയിന്റിംഗ്)&oldid=3787006" എന്ന താളിൽനിന്ന് ശേഖരിച്ചത്